ദുര്‍മന്ത്രവാദത്തിനായി കോളേജ് വിദ്യാര്‍ഥിനിയെ ചാണകം തീറ്റിച്ചു
ദുര്‍മന്ത്രവാദത്തിനായി കോളേജ് വിദ്യാര്‍ഥിനിയെ ചാണകം തീറ്റിച്ചു
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് ചാണകം തീറ്റിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാകര്‍ കേസലേ(35), ഗംഗാധര്‍ ഷെവലേ(65), പണ്ഡിറ്റ് കുറെ(37), ദഗ്ഡു ഷെവലേ(40) എന്നിവരെയും മന്ത്രവാദി സംഘത്തിലുള്ളവരെയുമാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ഇവര്‍ക്ക് ഇടയ്ക്കിടെ വയറ് വേദനയുണ്ടാകാറുണ്ടായിരുന്നു.അന്ധകാര ശക്തികളുടെ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിക്ക് വയറ് വേദനയുണ്ടാകുന്നതെന്നായിരുന്നു വീട്ടുകാരുടെ വാദം. ബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെണ്‍കുട്ടിയെ ചാണകം തീറ്റിച്ചത്. ചാണകം കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമായിരുന്നു മന്ത്രവാദമെന്ന് ചാക്കൂര്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വികാസ് നായിക് പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പം ആ ഗ്രാമത്തിലെ തന്നെ അപസ്മാരം ബാധിച്ച ഒരു സ്ത്രീയെയും ദുര്‍മന്ത്രവാദത്തിനിരയാക്കിയിരുന്നു. പ്രതികളിലൊരാള്‍ ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
Adjust Story Font
16