Quantcast

ഫീസ് അടച്ചില്ല; സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞു

MediaOne Logo

Debasis Barik

  • Published:

    5 May 2018 10:07 PM GMT

ഫീസ് അടച്ചില്ല; സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞു
X

ഫീസ് അടച്ചില്ല; സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞു

സ്കൂള്‍ ഫീസ് അടച്ചില്ലെന്ന പേരില്‍ സ്കൂള്‍ അധികൃതര്‍ രണ്ട് വിദ്യാര്‍ഥിനികളുടെ യൂനിഫോം അഴിപ്പിച്ച ശേഷം പിതാവിനോടൊപ്പം പറഞ്ഞുവിട്ടു

സ്കൂള്‍ ഫീസ് അടച്ചില്ലെന്ന പേരില്‍ സ്കൂള്‍ അധികൃതര്‍ സഹോദരിമാരുടെ യൂനിഫോം അഴിപ്പിച്ച ശേഷം പിതാവിനോടൊപ്പം പറഞ്ഞുവിട്ടു. ബിഹാറിലെ ബഗുസരെ ജില്ലയിലാണ് സംഭവം. നഴ്സറിയിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരോടാണ് സ്കൂള്‍ അധികൃതര്‍ ക്രൂരമായി പെരുമാറിയത്.

സ്കൂള്‍ ഫീസ് സമയത്ത് അടയ്ക്കാന്‍ പെണ്‍കുട്ടികളുടെ ദരിദ്രനായ പിതാവിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച കുട്ടികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവാന്‍ വന്നപ്പോള്‍ പിതാവിനെ ക്ലാസ് അധ്യാപിക വിളിപ്പിച്ചു. സ്കൂള്‍ യൂനിഫോമിന്‍റെ ഫീസ് അടയ്ക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടു. ഇപ്പോള്‍ തന്‍റെ കയ്യില്‍ പണമില്ലെന്നും ഫീസടയ്ക്കാന്‍ സമയം നല്‍കണമെന്നും പിതാവ് അപേക്ഷിച്ചു. എന്നാല്‍ അധ്യാപിക അപേക്ഷ അവഗണിച്ചു. കുട്ടികളുടെ യൂനിഫോം അഴിച്ചെടുത്ത് അവരെ പിതാവിനൊപ്പം സ്കൂളില്‍ നിന്ന് പുറത്താക്കി. റോഡിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് കുട്ടികള്‍ നടന്നുപോകുന്നത് കണ്ട് നാട്ടുകാര്‍ അവര്‍ക്ക് വസ്ത്രം നല്‍കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ അ​ധ്യാ​പി​കയെ​യും സ്കൂ​ൾ ഡ‍​യ​റ​ക്ട​റെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോടതി​യി​ൽ ഹാ​ജരാ​ക്കി​യ ഇ​രു​വ​രേ​യും ജു​ഡീ​ഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Next Story