Quantcast

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷം; മാസ്കുകള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്ക്ക്

MediaOne Logo

Sithara

  • Published:

    5 May 2018 8:04 AM GMT

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷം; മാസ്കുകള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്ക്ക്
X

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷം; മാസ്കുകള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്ക്ക്

ഒരാഴ്ചയ്ക്ക് മുന്‍പ് വരെ 100 രൂപയോ അതില്‍ താഴെയോ ഉണ്ടായിരുന്ന മാസ്ക്കുകള്‍ക്ക് നിലവില്‍ വില 150തും അതിന് മുകളിലുമാണ്

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായതോടെ മരുന്നുകടകള്‍ മാസ്കുകള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്ക്കാണ്. ഒരാഴ്ചയ്ക്ക് മുന്‍പ് വരെ 100 രൂപയോ അതില്‍ താഴെയോ ഉണ്ടായിരുന്ന മാസ്ക്കുകള്‍ക്ക് നിലവില്‍ വില 150തും അതിന് മുകളിലുമാണ്. ഒരേ സാധനത്തിന് ഓരോ കടകളിലും ഈടാക്കുന്നത് വ്യത്യസ്ത വിലയാണ്.

റിക്ഷയോടിക്കുന്നവരും തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവരും അടക്കമുള്ള സാധാരണക്കാരാണ് മാസ്ക് തേടിയെത്തുന്നവരില്‍ ഏറെയും. ഇവരെയാണ് സാഹചര്യം മുതലെടുത്ത് മെഡിക്കല്‍ ഷോപ്പുകള്‍ ചൂഷണം ചെയ്യുന്നത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ശുദ്ധവായു തേടി ജനം അലയുമ്പോഴാണ് ഈ വില പറച്ചിലെന്നോര്‍ക്കണം.

TAGS :

Next Story