Quantcast

ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയെന്ന് അരുണ്‍ ജെയ്റ്റ്‍ലി

MediaOne Logo

Muhsina

  • Published:

    5 May 2018 5:43 PM GMT

ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയെന്ന് അരുണ്‍ ജെയ്റ്റ്‍ലി
X

ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയെന്ന് അരുണ്‍ ജെയ്റ്റ്‍ലി

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ..

ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദ്വത്വ പാര്‍ട്ടിയെന്ന് അരുണ്‍ ജെയ്റ്റ് ലി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുകയാണ് എതിരാളികളെന്നും ജെയ്റ്റ്ലി ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കവേയാണ് ബിജെപിയാണ് യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയെന്ന് അരുണ്‍ ജെയ്റ്റ് ലി പറഞ്ഞത്. യഥാര്‍ത്ഥ ഹിന്ദുപാര്‍ട്ടിയുള്ളപ്പോള്‍ മറ്റുള്ളവര് എന്തിനാണ് അതിന്‍റെ ക്ലോണ്‍ ആകുന്നതെന്നും അരുണ്‍ ജെയ്റ്റ് ലി ചോദിച്ചു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമമെന്ന് ആരോപിക്കുന്നവര്‍ തിരഞ്ഞെടുപ്പിന് മുന്പേ പരാജയത്തിന് ന്യായീകരണം കണ്ടെത്തുകയാണെന്നും അരുണ്‍ ജെയ്റ്റ് ലി ആരോപിച്ചു. കോണ്‍ഗ്രസ് വംശനാശ ഭീഷണി നേരിടുന്ന പാര്‍ട്ടിയായി മാറിയതായും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

TAGS :

Next Story