Quantcast

കമല്‍ ഹാസന്‍റെ രാഷ്ട്രീയം നാളെ അറിയാം

MediaOne Logo

Sithara

  • Published:

    5 May 2018 9:06 PM GMT

കമല്‍ ഹാസന്‍റെ രാഷ്ട്രീയം നാളെ അറിയാം
X

കമല്‍ ഹാസന്‍റെ രാഷ്ട്രീയം നാളെ അറിയാം

പാര്‍ട്ടിയുടെ പേരും കൊടിയും പ്രത്യയ ശാസ്ത്രവുമാണ് പ്രഖ്യാപിക്കുക.

കമല്‍‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നാളെ മധുരയില്‍ നടക്കും. പാര്‍ട്ടിയുടെ പേരും കൊടിയും പ്രത്യയ ശാസ്ത്രവുമാണ് പ്രഖ്യാപിക്കുക. കൂടാതെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി നടത്തുന്ന സംസ്ഥാന പര്യടനവും നാളെ ആരംഭിക്കും.

രാവിലെ 7.45ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വസതിയില്‍ കമല്‍ എത്തും. 8.15ന് കലാം പഠിച്ച സ്കൂള്‍ സന്ദര്‍ശിച്ച ശേഷം, 8.50ന് ഗണേഷ് മഹലിലെത്തി മത്സ്യതൊഴിലാളികളെ കാണും. 11.10ന് കലാം സ്മൃതി മണ്ഡപം സന്ദര്‍ശിക്കും. ഇവിടെ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മുന്‍ രാഷ്ട്രപതിയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മധുരയിലേയ്ക്ക് മാറ്റിയത്.

12.30ന് രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. രണ്ടരയ്ക്ക് പരമകുടിയിലും മൂന്ന് മണിയ്ക്ക് മാനാമധുരൈയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. ആറ് മണിയ്ക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരയ്ക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി, തമിഴ് രാഷ്ട്രീയത്തിലെ പ്രധാന വ്യക്തികളെയെല്ലാം കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. കരുണാനിധി, വിജയകാന്ത്, രജനീകാന്ത് എന്നിവര്‍ക്കൊപ്പം മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി എന്‍ ശേഷനെയും കമല്‍ കണ്ടു.

TAGS :

Next Story