Quantcast

പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദ് സന്ദര്‍ശം; തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം

MediaOne Logo

Khasida

  • Published:

    13 May 2018 2:52 AM GMT

പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദ് സന്ദര്‍ശം; തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
X

പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദ് സന്ദര്‍ശം; തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം

സാര്‍ക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി വിദേശകാര്യമന്ത്രാലയം.

സാര്‍ക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി വിദേശകാര്യമന്ത്രാലയം. ഇസ്ലാമാബാദ് സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മോദിയുടെ പാക് സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കറാച്ചില്‍ നടന്ന കൌണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് പരിപാടിയിലാണ് പരിപാടിക്കിടെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് പാക് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം നിരസിച്ചു.

സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. കശ്മീര്‍, ബലോചിസ്ഥാന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ പ്രധാനമന്ത്രി പാക് സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. സാര്‍ക്ക് സമ്മേളനത്തെ കശ്മീരടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അന്താരാഷ്ട്ര വേദിയാക്കാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്.

TAGS :

Next Story