2019 ല്‍ മോദി സര്‍ക്കാരിനെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ശരദ് യാദവ്

MediaOne Logo

Khasida

  • Updated:

    2018-05-30 13:05:29.0

Published:

30 May 2018 1:05 PM GMT

2019 ല്‍  മോദി സര്‍ക്കാരിനെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ശരദ് യാദവ്
X

2019 ല്‍ മോദി സര്‍ക്കാരിനെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ശരദ് യാദവ്

ലോക് താന്ത്രിക് പാര്‍ട്ടി രൂപീകരിച്ചു; ശരദ് യാദവ് പാര്‍ട്ടിയുടെ മാര്‍ഗദര്‍ശി

രാജ്യത്തെ സാധാരണക്കാരെയും കർഷകരെയും കൊള്ളയടിക്കുന്ന മോദി സർക്കാറിനെ 2019 ൽ ജനങ്ങൾ പരാജയപ്പെടുത്തുമെന്നു ശരദ് യാദവ്.‌ പുതുതായി രൂപീകരിച്ച ലോക് താന്ത്രിക് പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ബിജെപി യുടെ നടപടികളെ എൽ ജെ ഡി പ്രഥമ സമ്മേളനം അപലപിച്ചു.

ബിജെപിയുമായി സഖ്യമുണ്ടക്കുന്നതിൽ പ്രതിഷേധിച്ചു ശരദ് യാദവിനൊപ്പം ജെഡിയു വിട്ടവർ ഉൾപ്പെടെ 16 സോഷ്യലിസ്റ് പാർട്ടികൾ ചേർന്നാണ് ലോകതന്ത്രിക് ജനതാദൾ രൂപീകരിച്ചത്. രാജ്യത്തെ സാധാരണക്കാരെയും കര്‍ഷകരെയും കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാരെന്ന് പാര്‍ട്ടിയുടെ പ്രഥമ സമ്മേളനത്തില്‍ ശരദ് യാദവ് കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല.
വന്‍കിടക്കാരുടെ 12 ലക്ഷം കോടി എഴുതിത്തള്ളിയത് തിരിച്ചു പിടിക്കുന്നത് എക്സൈസ് ഡ്യൂട്ടിക്കൊണ്ടാണ്

ശരദ് യാദവ് പാര്‍ട്ടിയുടെ മാര്‍ഗ ദര്‍ശിയാണ്. മുന്‍രാജസ്ഥാന്‍ മന്ത്രി ഫാഥെസിങ് ആണ് സ്ഥാപക അധ്യക്ഷൻ. എംപി വീരേന്ദ്രകുമാര്‍ എംപിയുടെ നേതൃത്വത്തില്‍ കേരളാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. കർണാടകയിലെ ബിജെപി യുടെ നടപടികളെ എൽ ജെ ഡിയുടെ പ്രഥമ സമ്മേളനം അപലപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിക്കുന്നതാണ് എൽ ജെ ഡി യുടെ രാഷ്ട്രീയ പ്രമേയം.

TAGS :

Next Story