Quantcast

ഗോവയില്‍ തെരഞ്ഞെടുപ്പ് 'ചൂതാട്ടം'; ഇത്തവണയും 'കാസിനോ നാടകം' പൊടിപൊടിക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 7:53 AM GMT

ഗോവയില്‍ തെരഞ്ഞെടുപ്പ് ചൂതാട്ടം; ഇത്തവണയും കാസിനോ നാടകം പൊടിപൊടിക്കുന്നു
X

ഗോവയില്‍ തെരഞ്ഞെടുപ്പ് 'ചൂതാട്ടം'; ഇത്തവണയും 'കാസിനോ നാടകം' പൊടിപൊടിക്കുന്നു

കാലങ്ങളായുള്ള കാസിനോ നാടകം ഇത്തവണയും പ്രചാരണരംഗത്ത് ആവർത്തിക്കപ്പെടുന്നു.

ചൂതാട്ട കേന്ദ്രങ്ങളായ കാസിനോകൾ ഗോവയിൽ ഇത്തവണയും പ്രധാന തെരഞ്ഞെടുപ്പു വിഷയമാണ്. എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു കാലത്ത് കാസിനോകൾക്ക് എതിരാണ്. പക്ഷേ അധികാരത്തിലെത്തുമ്പോൾ ആരും ഒരു നടപടിയും സ്വീകരിക്കില്ല. കാലങ്ങളായുള്ള കാസിനോ നാടകം ഇത്തവണയും പ്രചാരണരംഗത്ത് ആവർത്തിക്കപ്പെടുന്നു.

ഗോവയിലെ മണ്ഡോവി നദിയിലുള്ള ആറും, ഫൈവ് സ്റ്റാർ ഹോട്ടലുകളിലായുള്ള 12 ഉം അടക്കം 18 കാസിനോകളിൽ നിന്നായി സർക്കാരിന് ലഭിക്കുന്ന പ്രതിവർഷവരുമാനം 200 കോടിയോളം രൂപയാണ്. ഇതിന്റെ എത്രയോ ഇരട്ടി ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കീശയിലെത്തുന്നു. പ്രതിവർഷം 1200 കോടി രൂപയുടെ ബിസിനസ്. 4000ൽ പരം പേർക്ക് ജോലി. പക്ഷേ രാഷ്ട്രീയക്കാരെല്ലാം എതിര്. എന്തുകൊണ്ട് നിങ്ങൾ പൂട്ടിയില്ല എന്നു പരസ്പരമുള്ള ചോദ്യവും. ഇത്തവണ ആം ആദ്മി പാർട്ടിയും കാസിനോ വിരുദ്ധതയുമായി രംഗത്തുണ്ട്.

90കളിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ടൂറിസം വികസനത്തിനെന്ന പേരിൽ കാസിനോകൾക്ക് അംഗീകാരം നൽകിയത്. രാജ്യത്ത് ഗോവയിൽ മാത്രം ലൈസൻസോടെ നടക്കുന്ന ചൂതാട്ടവും അഴിഞ്ഞാട്ടവും. ഇത്തവണയും എല്ലാവരുടെ പ്രകടന പത്രികയിലും കാസിനോകൾ നിരോധിക്കുമെന്നുണ്ട്. ഗോവക്കാർക്ക് ഇത്തരം നാടകമൊക്കെ പക്ഷേ ശീലമായിരിക്കുന്നു.

TAGS :

Next Story