Quantcast

ഗവര്‍ണര്‍ ക്ഷണിക്കാതെ റിസോട്ടിന് പുറത്തേക്കില്ലെന്ന് എംഎല്‍എമാര്‍

MediaOne Logo

Damodaran

  • Published:

    6 Jun 2018 5:40 AM GMT

ഗവര്‍ണര്‍ ക്ഷണിക്കാതെ റിസോട്ടിന് പുറത്തേക്കില്ലെന്ന് എംഎല്‍എമാര്‍
X

ഗവര്‍ണര്‍ ക്ഷണിക്കാതെ റിസോട്ടിന് പുറത്തേക്കില്ലെന്ന് എംഎല്‍എമാര്‍

ഇവരെ നേരില്‍ കാണാന്‍ കൂവത്തൂരിലെത്തുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി. റിസോട്ടിന് സമീപതെത്തുന്ന പനീര്‍ശെല്‍വം അനുഭാവികളെ പൊലീസ് തടഞ്ഞതോടെയാണ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്കെതിരായ വിധി വന്നതോടെ എഐഎഡിഎംകെ രാഷ്ട്രീയം കലങ്ങി മറിയുന്നു. പളനിസ്വാമിയെ പാര്‍ട്ടിയുടെ പുതിയ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുത്തെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തങ്ങളെ ക്ഷണിക്കുന്നതു വരെ കൂവത്തൂരിലെ റിസോട്ട് വിടില്ലെന്ന നിലപാടിലാണ് ശശികലയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍,

അതേസമയം പുറത്തേക്കിറങ്ങണമെന്ന് 11 എംഎല്‍എമാര്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരെ പുറത്തേക്കിറങ്ങാന്‍ പൊലീസ് സമ്മതിക്കുന്നില്ല,

ഇവരെ നേരില്‍ കാണാന്‍ കൂവത്തൂരിലെത്തുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി. റിസോട്ടിന് സമീപതെത്തുന്ന പനീര്‍ശെല്‍വം അനുഭാവികളെ പൊലീസ് തടഞ്ഞതോടെയാണ് ഈ നീക്കം, പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന കെ പാണ്ഡിരാജ്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റിസോട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

TAGS :

Next Story