Quantcast

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: രാജ്യത്ത് 500 ശതമാനം വര്‍ധന, കൂടുതല്‍ യുപിയില്‍

MediaOne Logo

Sithara

  • Published:

    6 Jun 2018 4:38 AM GMT

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: രാജ്യത്ത് 500 ശതമാനം വര്‍ധന, കൂടുതല്‍ യുപിയില്‍
X

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: രാജ്യത്ത് 500 ശതമാനം വര്‍ധന, കൂടുതല്‍ യുപിയില്‍

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് റൈറ്റ്സ് ആന്‍റ് യൂ എന്ന സന്നദ്ധ സംഘടനയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ 2006ല്‍ കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ എണ്ണം 18,967 ആയിരുന്നുവെങ്കില്‍ 2016ല്‍ അത് 1,06,958 ആയി വര്‍ധിച്ചുവെന്ന് സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തര്‍ പ്രദേശിലാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 11 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പകുതിയും ലൈംഗിക അതിക്രമങ്ങളാണ്.

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഓരോ 15 മിനിട്ടിലും ഒരു കുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാവുന്നു. കത്‍വ ബലാത്സംഗ കൊലയ്ക്ക് പിന്നാലെയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കണക്ക് പുറത്തുവന്നത്.

TAGS :

Next Story