Quantcast

കര്‍ണാടകയില്‍ ഇവിഎം ഹാക്ക് ചെയ്തു; ഏഴംഗസംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

MediaOne Logo

Khasida

  • Published:

    6 Jun 2018 4:49 AM GMT

കര്‍ണാടകയില്‍ ഇവിഎം ഹാക്ക് ചെയ്തു; ഏഴംഗസംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു
X

കര്‍ണാടകയില്‍ ഇവിഎം ഹാക്ക് ചെയ്തു; ഏഴംഗസംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

തെരഞ്ഞെടുപ്പിനു മുന്‍പ് ഏഴ് പേരടങ്ങുന്ന ഈ സംഘം തങ്ങളെ സമീപിക്കുകയും ഇവിഎമ്മുകള്‍ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പ്രദേശത്തെ തോറ്റ സ്ഥാനാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കണ്ണുകളും ഇന്നലെ സുപ്രീം കോടതിമുറ്റത്തായിരുന്നു. അതിനിടയില്‍ മൈസൂരിലെ നരസിംഹ രാജ (എന്‍.ആര്‍) പൊലീസ് സ്റ്റേഷനിലുണ്ടായ ആള്‍കൂട്ടത്തെക്കുറിച്ച് ആരും അറിയാതെ പോയി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇവിഎം ഹാക്ക് ചെയ്തു എന്നാരോപിച്ച് ഏഴംഗസംഘത്തെ പിടികൂടി നാട്ടുകാര്‍ പൊലീസ് ഏല്‍പിക്കാന്‍ കൊണ്ടുവന്നതായിരുന്നു ഇവിടെ. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ തന്നെയാണ് ഒരു ഏഴംഗസംഘത്തെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. നരസിംഹ രാജ (എന്‍.ആര്‍) പൊലീസ് സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ഏഴംഗസംഘത്തെ പൊലീസിന് കൈമാറിയത്.

തെരഞ്ഞെടുപ്പിനു മുന്‍പ് ഏഴ് പേരടങ്ങുന്ന ഈ സംഘം തങ്ങളെ സമീപിക്കുകയും ഇവിഎമ്മുകള്‍ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പ്രദേശത്തെ തോറ്റ സ്ഥാനാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. തങ്ങള്‍ അവരുടെ വാഗ്ദാനങ്ങള്‍ നിരസിച്ച് മടക്കിയ അയയ്ക്കുകയാണുണ്ടായതതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഘം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്ത് തങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥികളെ സഹായിച്ചതുകൊണ്ട് മാത്രമാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ അവകാശപ്പെട്ടു. ചാമരാജ, കെ.ആര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളായ എല്‍. നാഗേന്ദ്രയും എസ്.എ. രാമദാസുമാണ്.

തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്തു എന്നാരോപിച്ച് എന്‍.ആര്‍, ചാമരാജ, കെ.ആര്‍ എന്നീ മണ്ഡലങ്ങളിലെ തോറ്റ സ്ഥാനാര്‍ഥികള്‍ ഏഴു പേരെ പൊലീസില്‍ ഏല്‍പ്പിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ. എ.എസ്. റാവു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യല്‍ അസാധ്യമാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി ശങ്കറിന്റെ പ്രതികരണം.

TAGS :

Next Story