Quantcast

ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ നാളെ വൈകീട്ട് നാലിന് വിശ്വാസവോട്ടെടുപ്പ്

MediaOne Logo

Khasida

  • Published:

    6 Jun 2018 6:17 AM GMT

ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ നാളെ വൈകീട്ട് നാലിന് വിശ്വാസവോട്ടെടുപ്പ്
X

ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ നാളെ വൈകീട്ട് നാലിന് വിശ്വാസവോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്ന ബിജെപി ആവശ്യം തള്ളി, രഹസ്യ വോട്ടെടുപ്പ് വേണമെന്ന എജിയുടെ ആവശ്യവും കോടതി നിരാകരിച്ചു

കര്‍ണാടക സത്യപ്രതിജ്ഞ കേസില്‍ ബിജെപിക്ക് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 15 ദിവസത്തെ സമയം കോടതി വെട്ടിച്ചുരുക്കി. നാളെ വൈകുന്നേരം നാലിന് വിശ്വാസവോട്ടെടുപ്പ് നടത്തണം. വോട്ടെടുപ്പ് നീട്ടിവെക്കണമെന്നും രഹസ്യ ബാലറ്റ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കോണ്‍ഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് ചങ്കിടിപ്പും ബാക്കിവെച്ചാണ് സുപ്രീംകോടതി ഇന്ന് സുപ്രധാന നിര്‍‌ദ്ദേശങ്ങളോടെ ഉത്തരവിറക്കിയത്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്- നാളെ 4 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഓരോ അംഗവും സുരക്ഷിതമായി സഭയിലെത്തി വോട്ട് ചെയ്തെന്ന് ഡിജിപി ഉറപ്പാക്കണം. പ്രൊ ടെം സ്പീക്കര്‍ ആയിരിക്കണം വോട്ടെടുപ്പ് നടത്തേണ്ടത്. മുതിര്‍ന്ന അംഗത്തെ പ്രൊ ടെം സ്പീക്കറാക്കണം. എത് രീതിയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. എന്നാല്‍ രഹസ്യ ബാലറ്റ് പാടില്ല. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കും വരെ യെദ്യൂരപ്പ നയപരമായ തീരുമാനങ്ങള്‍ എടുക്കരുത്. നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യരുത്.

കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന്‍റെയും ബിജെപി എംഎല്‍എമാരുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ഉത്തരവ്.

TAGS :

Next Story