Quantcast

മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കെജ്‍രിവാള്‍; ആപ്പുമായി സഖ്യത്തിനില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ്

MediaOne Logo

Sithara

  • Published:

    6 Jun 2018 12:20 AM GMT

മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കെജ്‍രിവാള്‍; ആപ്പുമായി സഖ്യത്തിനില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ്
X

മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കെജ്‍രിവാള്‍; ആപ്പുമായി സഖ്യത്തിനില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ്

2019ലെ തെരഞ്ഞെടുപ്പില്‍ എഎപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍.

എഎപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍. മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കെജ്‍രിവാളും അണ്ണാ ഹസാരെയുമാണ്. അതുകൊണ്ട് ഒരുവിധത്തിലും അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്, എഎപിയുമായി സഹകരിക്കാനാവില്ലെന്ന നിലപാടെടുത്തത്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അജയ് മാക്കന്‍. 'കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാകുന്ന കാലത്ത് അവരെ ഞങ്ങളെന്തിന് രക്ഷിക്കണം' എന്നാണ് അജയ് മാക്കന്‍റെ ചോദ്യം.

2011ല്‍ അണ്ണാ ഹസാരെയും അരവിന്ദ് കെജ്‍രിവാളും കോണ്‍ഗ്രസിനെ എതിര്‍ത്ത് മോദിക്ക് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കി എന്നും മാക്കന്‍ വിമര്‍ശിച്ചു. അത്തരക്കാരുമായി ഒരു സഖ്യത്തിനുമില്ല. 2015ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.7 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചതെങ്കില്‍ 2017ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 21.21 ആയി ഉയര്‍ന്നെന്നും മാക്കന്‍ അവകാശപ്പെട്ടു.

TAGS :

Next Story