Quantcast

ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി നീക്കം; അമിത് ഷാ ഉദ്ധവിനെ കാണും

MediaOne Logo

Sithara

  • Published:

    6 Jun 2018 6:30 AM GMT

ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി നീക്കം; അമിത് ഷാ ഉദ്ധവിനെ കാണും
X

ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി നീക്കം; അമിത് ഷാ ഉദ്ധവിനെ കാണും

ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാളെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കാണും.

ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ബിജെപി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി നാളെ അമിത്ഷാ കൂടിക്കാഴ്ച നടത്തും. പൊതുതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി പ്രമുഖരുമായി അമിത്ഷാ നടത്തുന്ന സമ്പര്‍ക്ക പരിപാടി തുടരുകയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ബിജെപി - ശിവസേന പോര് ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നതോടെ ഈ ഭിന്നത കൂടി. ബിജെപി വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി നിര്‍ണായക ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

നാളെ വൈകീട്ട് ആറിനാണ് അമിത്ഷാ - ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുക. ശിവസേനയും ബിജെപിയും മുന്നോട്ട് വെക്കുന്നത് ഒരേ ആശയം ആണെന്നിരിക്കെ ഇരു പാര്‍ട്ടികള്‍ക്കും ഇടയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന പൊതുവികാരം ബിജെപി നേതാക്കള്‍ക്കിടയിലുണ്ട്. ശിവസേനയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

TAGS :

Next Story