Quantcast

യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    6 Jun 2018 6:44 AM GMT

യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍
X

യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ് 26കാരിയായ ആര്‍ക്കിടെക്റ്റ് ടാക്സി വിളിച്ചത്.

യുവതിയെ ആക്രമിച്ച് നഗ്നചിത്രങ്ങളെടുത്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അരുണ്‍ എന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ ഒന്നിനായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ് 26കാരിയായ ആര്‍ക്കിടെക്റ്റ് ടാക്സി വിളിച്ചത്. സ്ഥിരമായി പോകാറുള്ള റൂട്ടില്‍ നിന്ന് മാറി മറ്റൊരു റോഡിലൂടെ കാര്‍ പോകുന്നത് കണ്ട് യുവതി ചോദിച്ചെങ്കിലും അതാണ് എളുപ്പവഴിയെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. വിജനമായ വഴിയില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ കാര്‍ ലോക്ക് ചെയ്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഡ്രൈവര്‍ തന്‍റെ കഴുത്ത് ഞെരിച്ച്, വസ്ത്രങ്ങള്‍ ബലമായി അഴിച്ച് നഗ്നചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ ചിത്രങ്ങള്‍ അക്രമി വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. നടന്നത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഡ്രൈവര്‍ യുവതിയെ വിമാനത്താവളത്തില്‍ വിട്ടു.

വിമാനത്താവളത്തിലെത്തിയപ്പോള്‍ തന്നെ യുവതി നടന്ന സംഭവം ഇമെയില്‍ വഴി പൊലീസിനെ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

യാത്രക്കാരി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഒല രംഗത്തെത്തി. ആദ്യ നടപടിയെന്ന നിലയില്‍ ഡ്രൈവറെ ബ്ലാക് ലിസ്റ്റില്‍പെടുത്തിയെന്നും ഒല വ്യക്തമാക്കി.

TAGS :

Next Story