Quantcast

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം: ബി കെ ഹരിപ്രസാദും ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദും ജെഡിയുവിന്റെ ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

MediaOne Logo

Web Desk

  • Published:

    8 Aug 2018 7:47 AM GMT

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം: ബി കെ ഹരിപ്രസാദും ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
X

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദും ജെഡിയുവിന്റെ ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉറച്ച വിജയപ്രതീക്ഷയുണ്ടെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം ഇരുവരും പ്രതികരിച്ചു.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ എന്‍സിപിയുടെ വന്ദനാ ചവാന്‍റെ പേര് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ അറിയിച്ചു. ഡിഎംകെയും മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ചതോടെയാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ബി കെ ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായി ജെഡിയുവിന്‍റെ ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശക്തമായ മത്സരമാണ് നടക്കുന്നതെങ്കിലും ഉറച്ച വിജയപ്രതീക്ഷയുണ്ടെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിവംശ് മത്സരിക്കുന്നതിന് എന്‍ഡിഎ ഘടകക്ഷികളായ ശിരോമണി അകാലിദളിനും, ശിവസേനക്കും അതൃപ്തിയുണ്ട്. നവീന്‍പട്നായികിന്‍റെ ബിജെഡിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം സ്വന്തമാക്കാമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ.

TAGS :

Next Story