Quantcast

ആ പേന..അതെന്റെ ശേഖരത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനം; കലൈജ്ഞറുടെ ഓര്‍മ്മയില്‍ വൈരമുത്തു

ജൂലൈ 11നാണ് അനുഗ്രഹം തേടി വൈരമുത്തു കരുണാനിധിയെ കാണാനെത്തുന്നത്

MediaOne Logo

Web Desk

  • Published:

    8 Aug 2018 2:02 PM GMT

ആ പേന..അതെന്റെ ശേഖരത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനം; കലൈജ്ഞറുടെ ഓര്‍മ്മയില്‍ വൈരമുത്തു
X

ആ പേന...കരുണാനിധിയുടെ കരസ്പര്‍ശം പതിഞ്ഞ തൂലിക..അതാണ് എന്റെ ശേഖരത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനം. പറയുന്നത് മറ്റാരുമല്ല തമിഴകത്തിന്റെ പ്രിയ കവിയും പാട്ടെഴുത്തുകാരനുമായ വൈരമുത്തുവാണ്. തന്റെ പിറന്നാള്‍ ദിനത്തില്‍ കലൈജ്ഞര്‍ തനിക്ക് സമ്മാനിച്ച പേനയുടെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് വൈരമുത്തു.

ജൂലൈ 11നാണ് അനുഗ്രഹം തേടി വൈരമുത്തു കരുണാനിധിയെ കാണാനെത്തുന്നത്. അനുഗ്രഹം വാങ്ങിയ ശേഷം കരുണാനിധിയുടെ പേന തനിക്ക് സമ്മാനമായി നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒട്ടും മടിക്കാതെ അദ്ദേഹം മകള്‍ കനിമൊഴിയോട് പേന എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും പിന്നീട് തനിക്ക് സമ്മാനിക്കുകയും ചെയ്തതായി വൈരമുത്തു ഓര്‍ക്കുന്നു. പക്ഷേ ഒരിക്കലും ഓര്‍ത്തില്ല അത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോകുന്നതിന് മുന്‍പ് അദ്ദേഹം എന്നെ കയ്യുയര്‍ത്തി അനുഗ്രഹിച്ചു. കൂടി നിന്നവരെല്ലാം അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അത്ഭുതപ്പെട്ടതായും വൈരമുത്തു പറയുന്നു.

മുഖ്യമന്ത്രിയായിരുന്ന സമയത്തും തന്റെ എഴുത്തുകാരായ സുഹൃത്തുക്കളോടൊപ്പം ഒന്നിക്കാന്‍ കരുണാനിധി സമയം കണ്ടെത്തിയിരുന്നു. സാഹിത്യത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് ഒരു പ്രത്യേക ഊര്‍ജ്ജം കൈവരുന്നതായി തോന്നാറുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി അദ്ദേഹത്തെ എനിക്കറിയാം. എന്റെ പിതാവിനെ നഷ്ടപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്...വൈരമുത്തു പറഞ്ഞു.

ये भी पà¥�ें- ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണടകള്‍ക്ക് ഗുഡ്ബൈ പറഞ്ഞ് കരുണാനിധി

ये भी पà¥�ें- സ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി

TAGS :

Next Story