Quantcast

ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധിച്ച് നാളെ ഭാരതബന്ദ്

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായിരിക്കും ബന്ദ് നടക്കുക. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്താഭിമുഖ്യത്തിലാണ് നാളെ ഭാരത് ബന്ദ് നടക്കുക

MediaOne Logo

Web Desk

  • Published:

    9 Sep 2018 2:10 PM GMT

ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധിച്ച് നാളെ ഭാരതബന്ദ്
X

ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധിച്ച് നാളെ ഭാരത ബന്ദ്. കോണ്‍ഗ്രസിനോടൊപ്പം സിപിഎമ്മും പ്രഖ്യാപിച്ച ബന്ദിന് വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായിരിക്കും ബന്ദ് നടക്കുക. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്താഭിമുഖ്യത്തിലാണ് നാളെ ഭാരത് ബന്ദ് നടക്കുക. വര്‍ദ്ധിച്ച് വരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതികള്‍ കുറച്ച് വില നിയന്ത്രിക്കുക, ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ട് വരിക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ബന്ദിന്റെ സമയം. അതേസമയം കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ് എന്ന് കെപിസിസി, സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി രാജ്യമെമ്പാടും ഇന്ധന വിലയില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളും പരിപാടികളും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തും.

തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണക്കുന്നില്ല. എന്നാല്‍ എന്‍ഡിഎയുടെ ഭാഗമായ ശിവസേന ബന്ദിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിനിടെ ഇന്ധന വില തുടര്‍ച്ചയായ പതിനാറാം ദിവസവും കൂട്ടി. മുംബൈയില്‍ 87.89ഉം കൊല്‍ക്കൊത്തയില്‍ 83.39ഉം ചെന്നെയില്‍ 83.66ഉം ഡല്‍ഹിയില്‍ 80.50 രൂപയുമാണ് പെട്രോള്‍ വില. കോഴിക്കോട് പെട്രോളിന് 82 രൂപ 83 പൈസയും ഡീസലിന് 76 രൂപ 84 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82 രൂപ 12 പൈസയും ഡീസലിന് 76 രൂപ 05 പൈസയുമായി.

അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇവിടെ വില കൂടുന്നതെന്നും തടയാന്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ പ്രതികരണം.

TAGS :

Next Story