Quantcast

‘അധികാരം കിട്ടാനാണ് ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയത്; ഇപ്പോള്‍  ഞങ്ങള്‍ എല്ലാം ചിരിച്ച് തള്ളുന്നു’ നിതിന്‍ ഗഡ്ഗരി

ആളുകള്‍ ആ വാഗ്ദാനങ്ങള്‍ പറഞ്ഞ തീയ്യതിയടക്കം എടുത്തുപറഞ്ഞ്, അതേക്കുറിച്ച് ചോദിക്കുകയാണെന്നും ചിരിച്ച് തള്ളുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗഡ്ഗരി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Oct 2018 4:42 AM GMT

‘അധികാരം കിട്ടാനാണ് ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയത്; ഇപ്പോള്‍  ഞങ്ങള്‍ എല്ലാം ചിരിച്ച് തള്ളുന്നു’ നിതിന്‍ ഗഡ്ഗരി
X

അധികാരം കയ്യിലെത്താന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന തുറന്നുപറച്ചിലുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്ഗരി. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, അതിനാല്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍‌കാനായിരുന്നു തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും ഗഡ്ഗരി പറയുന്നു. എന്നാലിപ്പോള്‍ ആളുകള്‍ ആ വാഗ്ദാനങ്ങള്‍ പറഞ്ഞ തീയ്യതിയടക്കം എടുത്തുപറഞ്ഞ്, അതേക്കുറിച്ച് ചോദിക്കുകയാണെന്നും ചിരിച്ച് തള്ളുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗഡ്ഗരി പറഞ്ഞു.

ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്ഗരിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഗഡ്ഗരിയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

TAGS :

Next Story