Quantcast

ഡല്‍ഹി സ്കൂളില്‍ ഹിന്ദു, മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ ക്ലാസ്മുറികള്‍

ഓരോ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികളില്‍ മുസ്‍ലിംകള്‍ എത്ര, ഹിന്ദുക്കള്‍ എത്ര എന്ന് കണക്കെടുത്ത് വിവിധ ഡിവിഷനുകളാക്കി തിരിച്ചിരിക്കുകയാണ്. അഞ്ചാം തരം വരെയുള്ള സ്‌കൂളാണിത്.

MediaOne Logo

Web Desk

  • Published:

    10 Oct 2018 7:56 AM GMT

ഡല്‍ഹി സ്കൂളില്‍ ഹിന്ദു, മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ ക്ലാസ്മുറികള്‍
X

വിദ്യാര്‍ത്ഥികളെ ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ വേര്‍തിരിച്ച് വിവിധ ക്ലാസ്മുറികളിലാക്കി പഠിപ്പിക്കുന്നതായി പരാതി‍. ഡല്‍ഹി വസീറാബാദിലെ പ്രൈമറി സ്‌കൂളിലാണ് ഹിന്ദു വിദ്യാര്‍ത്ഥികളേയും മുസ്‌ലീം വിദ്യാര്‍ത്ഥികളേയും പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ക്ലാസെടുക്കുന്നത്. ഇതുസംബന്ധിച്ച് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ പരാതിയുമായി രംഗത്തെത്തി.

ഓരോ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികളില്‍ മുസ്‍ലിംകള്‍ എത്ര, ഹിന്ദുക്കള്‍ എത്ര എന്ന് കണക്കെടുത്ത് വിവിധ ഡിവിഷനുകളാക്കി തിരിച്ചിരിക്കുകയാണ്. ഒന്നാം ക്ലാസ് എ ഡിവിഷനില്‍ 36 ഹിന്ദു വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസ് ബി ഡിവിഷനില്‍ 36 മുസ്‍ലിം വിദ്യാര്‍ത്ഥികളുമാണ് പഠിക്കുന്നത്. ഇതുപോലെ മറ്റു ക്ലാസുകളിലും എ, ബി ഡിവിഷനുകളിലും സമാനമായി ഹിന്ദു വിദ്യാര്‍ത്ഥികളേയും മുസ്‌ലീം വിദ്യാര്‍ത്ഥികളേയും മാറ്റി ഇരുത്തിയാണ് പഠിപ്പിക്കുന്നത്. അഞ്ചാം തരം വരെയുള്ള സ്‌കൂളാണിത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.ബി സിങ് ഷെറാവത്ത് രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് പ്രിന്‍സിപലിന്റെ വാദം. കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവില്ലെന്ന് പറഞ്ഞ അദ്ദേഹം മാനേജ്‌മെന്റിന്റെ തീരുമാനമാണിതെന്നും, അച്ചടക്കവും സമാധാവും മികച്ച പഠനാന്തരീക്ഷവും ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പഴയ പ്രിന്‍സിപ്പല്‍ സ്ഥലംമാറ്റം ലഭിച്ച് പോയതിന് ശേഷം ചുമതലയേറ്റ അധ്യാപകനാണ് ഇത്തരമൊരു മാറ്റം സ്‌കൂളില്‍ നടപ്പാക്കിയതെന്നാണ് ആരോപണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

TAGS :

Next Story