Top

ഹാഷിംപുരയിലെ ആ യഥാര്‍ത്ഥ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ

കോടതിക്ക് മുന്നിൽ തെളിവായി വന്ന ഫോട്ടോകള്‍ക്ക് പിന്നിലെ ഫോട്ടോഗ്രാഫറുടെ ഓർമ്മക്കുറിപ്പ് 

MediaOne Logo

Web Desk

  • Updated:

    2020-05-22 08:55:34.0

Published:

22 May 2020 8:55 AM GMT

ഹാഷിംപുരയിലെ ആ യഥാര്‍ത്ഥ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ
X

ഹാഷിംപുരയില്‍ 1987 മെയ് രണ്ടിന് ഒരു വിഭാഗം മുസ്‌ലിങ്ങളെ മുഴുവൻ പൊലീസും സൈന്യവും കൊന്ന് തള്ളിയപ്പോൾ അതിന് മുന്നിലെല്ലാം നിശബ്ദനായി എല്ലാം കണ്ട് ഒരു മനുഷ്യനുണ്ടായിരുന്നു. എല്ലാത്തിനും മുകളിൽ ദൈവമുണ്ടെന്ന ബോധ്യം പോലെ പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരതകൾ ഒന്നൊന്നായി പതിനഞ്ച് ഫോട്ടോകളിലായി പതിപ്പിച്ച ഫോട്ടോകൾക്ക് പിന്നിലെ ഫോട്ടോ ഗ്രാഫർ പ്രവീൺ ജെയിൻ. ഈ ഫോട്ടോകളാണ് പിന്നീട് കോടതിയിൽ സുപ്രധാനമായ തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചതും പിന്നീട് വന്ന കോടതി വിധിയെ സ്വാധീനിച്ചതും.

ഓരോ ഫോട്ടോകൾക്കും പിന്നിലെ ചരിത്രം ഓർത്തെടുക്കുകയാണ് ഫോട്ടോഗ്രാഫറായ പ്രവീൺ. പൊലീസ് ബലമായി ഒരു വീട്ടിനകത്ത് കയറി വീട്ടിലെ മുതിർന്ന ആൺ കുട്ടികളെ പിടിച്ചു കൊണ്ട് പോയ സന്ദർഭം പ്രവീൺ ജെയിൻ വിവരിക്കുന്നുണ്ട്. ഇതിനെല്ലാം സാക്ഷിയായി ആ വീട്ടിലെ ഒരു കുഞ്ഞു ബാലനുണ്ടായിരുന്നുവെന്നും ക്രൂരമായ പൊലീസ് നടപടി കണ്ട ആ ബാലൻ പേടിച്ച് ഓടുകയും പിന്നീട് പടച്ചവന് മുന്നിൽ കരളുരുകി സുജൂദ് ചെയ്തുവെന്നും പ്രവീൺ സാക്ഷ്യപ്പെടുത്തുന്നു.

‘ആ ബാലന്റെ നിസ്സഹായത എനിക്കാ മുഖത്ത് കാണാം, എന്ത് തെറ്റായിരിക്കും ആ കുഞ്ഞ് ചെയ്തിരിക്കുക’; പ്രവീൺ മറക്കാനാവാത്ത ആ നിമിഷം മുമ്പിലെന്നെ പോലെ ചോദിക്കുന്നു.

സൺ‌ഡേ മെയിൽ പത്രത്തിന് വേണ്ടിയായിരുന്നു യഥാർത്ഥത്തിൽ പ്രവീൺ ഹാഷിംപുരയിൽ എത്തി ചേർന്നത്. ശരിക്കും മീററ്റിലെ സാമുദായിക കലാപം പകർത്താനായിരുന്നു പത്രത്തിൽ നിന്നും പ്രവീൺ പുറപ്പെട്ടത്. അതായിരുന്നു പത്രം അദ്ദേഹത്തെ ഏൽപ്പിച്ചതും, പക്ഷെ മീററ്റിൽ എത്തിയ സന്ദർഭത്തിൽ അവിടുത്തെ ഒരു പൊലീസ് ഓഫീസർ ഹാഷിംപുരയിലേക്ക് പോവാൻ ആവശ്യപ്പെടുകയായിരുന്നു. പ്രവീൺ ആ നിമിഷം ഓർത്തെടുക്കുന്നുണ്ട്;

മീററ്റിലെത്തിയ സന്ദർഭം ഒരു പൊലീസ് ഓഫീസർ എന്നെ വിളിപ്പിച്ചു; അദ്ദേഹം പറഞ്ഞു; താൻ എന്താ ഇവിടെ? വേഗം ഹാഷിംപുര മൊഹല്ലയിലേക്ക് പോവൂ, അവിടെയാണ് ശെരിക്കും സൈന്യം തിരച്ചിൽ നടത്തുന്നത്.'

ഹാഷിംപുര മൊഹല്ലയിലേക്ക് കയറിയപ്പോൾ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായി പ്രവീൺ പറയുന്നു. സൈന്യം കൂട്ടത്തോടെ തന്നെ അവിടം മുഴുവൻ റൂട്ട് മാർച്ച് ചെയ്തു, ആൺകുട്ടികളെ വീട്ടിൽ നിന്നും വലിച്ചിറക്കി, ഈ സമയം ഞാനെന്‍റെ കാനൻ കാമറ പുറത്തെടുത്തു, എന്നിട്ട് ഓരോ നിമിഷവും പകർത്താൻ ആരംഭിച്ചു'; പ്രവീൺ പറയുന്നു.

സ്ത്രീകളെല്ലാം പേടിച്ച് നിൽക്കുന്നത് ശരിക്കും എന്നെ അസ്വസ്ഥപ്പെടുത്തി, വീടിന് മുകളിൽ കയറി നിന്ന സ്ത്രീകൾ സൈന്യത്തിനെതിരെ അലറി വിളിച്ചു, തങ്ങളുടെ ആൺ മക്കളെ വിട്ട് കിട്ടാൻ പലരും യാചിച്ചു, പക്ഷെ തെരുവിലേക്ക് ഇറങ്ങാൻ അവർ ഭയപെടുകയുണ്ടായി; പ്രവീൺ നടുക്കത്തോടെ ആ നിമിഷം ഓർത്തെടുത്തു.

തിരച്ചിൽ കഠിനമായ സന്ദർഭത്തിൽ ഒരു മുസ്‌ലിം കുടുംബമാണ് തനിക്ക് ഒളിച്ച് നിന്ന് ഫോട്ടോയെടുക്കാൻ അവസരമൊരുക്കിയതെന്ന് പ്രവീൺ പറയുന്നു. ആ മുസ്‌ലിം കുടുംബത്തെ ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ലായെന്നും അദ്ദേഹം പറയുന്നു. പക്ഷെ അതിന് ശേഷം സൈന്യം ഓരോ വീടും കയറിയിറങ്ങി പരിശോധന തുടർന്നു. പരിശോധനക്ക് വേഗം കൂടിയ നിമിഷങ്ങളായിരുന്നു അതെന്ന് പ്രവീൺ ഓർത്തെടുത്തു.

പുറത്തിറക്കിയ ചെറുപ്പക്കാരായ ആണുങ്ങളെ പൊലീസ് വലിച്ചിറക്കുകയും തോക്കിന്‍റെ പാത്തി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും ചെയ്തു. ഇങ്ങനെ അടിക്കുന്നൊരു നിമിഷം പകർത്താനുള്ള ശ്രമത്തിൽ സൈന്യത്തിലെ ഒരു വ്യക്തി കാണുകയും പകർത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്തതായി പ്രവീൺ പറയുന്നു. അദ്ദേഹം തന്നോട് അവിടുന്ന് മാറാൻ ആവശ്യപ്പെടുകയുണ്ടായി. രണ്ട് തവണയാണ് ഇങ്ങനെ സംഭവിച്ചത്. പക്ഷെ താൻ പലയിടങ്ങളിലും ഒളിച്ചിരുന്ന് നിരവധി ചിത്രങ്ങൾ പകർത്തിയെടുത്തെന്ന് പ്രവീൺ തെല്ല് അഭിമാനത്തോടെ പറയുന്നു. സൈന്യം തിരച്ചിലിന് ശേഷം ചെറുപ്പക്കാരായ യുവാക്കളെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി)ക്ക് കൈമാറിയതായി പ്രവീൺ സാക്ഷ്യപ്പെടുത്തുന്നു.

തിരച്ചിലവസാനിച്ചതിന് ശേഷം ഒളിച്ച് നിന്ന മുസ്‌ലിം വീട്ടിൽ നിന്നും പുറത്ത് കടന്ന പ്രവീൺ പിന്നീടുള്ള നിമിഷങ്ങൾ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്;

സൈന്യം ചെറുപ്പക്കാരായ യുവാക്കളോട് കൈകൾ ഉയർത്തി മുട്ടിൽ കുനിഞ്ഞ് നിൽക്കാൻ കൽപ്പിച്ചു

‘സൈന്യം ചെറുപ്പക്കാരായ യുവാക്കളെ സ്ഥലത്തെ മൊഹല്ലക്ക് പുറത്തുള്ള മെയിൻ റോഡിലേക്ക് മാറ്റി, എന്നിട്ട് അവരോടെല്ലാം കൈകൾ ഉയർത്തി മുട്ടിൽ കുനിഞ്ഞ് നിൽക്കാൻ കൽപ്പിച്ചു, ആ നിമിഷം ഒട്ടും കളയാതെ ഞാൻ അതും പകർത്തി. ആ സമയം ഒരു ട്രക്ക് അവർക്ക് സമീപത്തേക്ക് ഓടിച്ച് എത്തി. ചെറുപ്പക്കാരായ യുവാക്കളോട് പിന്നീട് ആ ട്രക്കിലേക്ക് കയറാൻ കൽപ്പിച്ചു. അവരെ അറസ്റ്റ് ചെയ്ത് രക്ഷപ്പെടുത്തും എന്ന് കരുതി. സ്ഥലത്ത് സമാധാനം സംരക്ഷിക്കാനായിരിക്കും ആ അറസ്റ്റ് എന്ന് ഞാൻ ചിന്തിച്ചു. മീററ്റിലെ കർഫ്യുവിൽ ഇതാണ് ഏറ്റവും നല്ലതെന്ന് ഞാൻ വിശ്വസിച്ചു....... പക്ഷെ മൂന്ന് മണിക്കൂർ നേരത്തെ ജോലിക്ക് ശേഷം തിരിച്ച് ഡൽഹിയിലെത്തിയ സന്ദർഭത്തിലാണ് അറസ്റ്റിന്റെ തീവ്രത എനിക്ക് മനസ്സിലായത്, 45 മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് വെടി വെച്ച് അടുത്തുള്ള കനാലിലേക്ക് തള്ളിയ ഭീതീതമായ വാർത്തയാണ് കേട്ടത്.’

നാൽപത്തി രണ്ടോളം പേരെ മെയ് 22ലെ രാത്രി പൊലീസ് ട്രക്കുകളിലേക്ക് മാറ്റുകയായിരുന്നു
TAGS :

Next Story