Quantcast

ഇശ്റത് ജഹാന്‍ കേസ്: പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ 2013 ലാണ് സിംഗാളിനെ മുഖ്യപ്രതിയായി സി.ബി.ഐ അറസ്റ്റ് ചെയ്തത്. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സിംഗാളിന് ജാമ്യം അനുവദിക്കുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    1 Jan 2019 11:22 AM GMT

ഇശ്റത് ജഹാന്‍ കേസ്: പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
X

ഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. 2004 ലെ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജി.എല്‍ സിംഗാളിനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസാ(ഐ.ജി)യാണ് സ്ഥാനക്കയറ്റം.

ഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ 2013 ലാണ് സിംഗാളിനെ മുഖ്യപ്രതിയായി സി.ബി.ഐ അറസ്റ്റ് ചെയ്തത്. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സിംഗാളിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2014 മെയില്‍ സിംഗാളിനെ സ്ഥാനക്കയറ്റത്തോടെ ജോലിയില്‍ തിരിച്ചെടുത്തു. ഡി.ഐ.ജി ആയാണ് അന്ന് സ്ഥാനക്കയറ്റം നല്‍കിയത്. കേസില്‍ 267 ശബ്ദരേഖകള്‍ അടങ്ങിയ രണ്ടു പെന്‍ഡ്രൈവുകള്‍ സിംഗാള്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനായി ഗുജറാത്തിലെ അന്നത്തെ മന്ത്രിസഭിലെ മൂന്നു മന്ത്രിമാരും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും ക്രിമിനല്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നതിന്റെ ശബ്ദരേഖകളും ഇതിലുണ്ടായിരുന്നു.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞമാസം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ എ.സി.പി വിപുല്‍ അഗര്‍വാളിനും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ഐ.ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

TAGS :

Next Story