‘രാജ്യത്തിനും യു.പിക്കും പ്രിയങ്കയെ ആവശ്യമുണ്ട്’ പ്രശംസയുമായി ബി.ജെ.പി എം.പി

കര്‍ണാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ അശ്വിനി കുമാര്‍ ചോപ്ര, പഞ്ചാബ് കേസരി എന്ന പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച്...

MediaOne Logo

Web Desk

  • Updated:

    2019-01-28 07:56:13.0

Published:

28 Jan 2019 7:56 AM GMT

‘രാജ്യത്തിനും യു.പിക്കും പ്രിയങ്കയെ ആവശ്യമുണ്ട്’ പ്രശംസയുമായി ബി.ജെ.പി എം.പി
X

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ബി.ജെ.പി എം.പി. രാജ്യത്തിനും ഉത്തർപ്രദേശിനും വളരെ ആവശ്യമുള്ള വ്യക്തിയെന്നാണ് ബി.ജെ.പി എം.പി അശ്വിനി കുമാര്‍ ചോപ്ര പ്രിയങ്ക ഗാന്ധിയെ വിശേഷിപ്പിക്കുന്നത്.

കര്‍ണാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ അശ്വിനി കുമാര്‍ ചോപ്ര, പഞ്ചാബ് കേസരി എന്ന പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'പ്രിയങ്കയുടെ സൌരഭ്യം' എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.

''ഇന്ദിരാ ഗാന്ധിയുടെ പൈതൃകവും പ്രതിച്ഛായയുമായാണ് പ്രിയങ്ക വരുന്നത്. രാജ്യമാകെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അവരുടെ വരവിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഉത്തർപ്രദേശിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ രംഗപ്രവേശം, ജാതീയതയാലും വർഗീയതയാലും നയിക്കപ്പെടുന്ന രാഷ്ട്രീയത്തെ ദേശീയതയിലേക്ക് ഉയർത്തിക്കൊണ്ടുവരും.'' എഡിറ്റോറിയല്‍ പറയുന്നു.

ജനുവരി 23നാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഫെബ്രുവരി ആദ്യവാരം മുതൽ പ്രിയങ്ക ഗാന്ധി ചുമതലയേൽക്കും.

TAGS :

Next Story