Quantcast

കുംഭമേളക്ക് തീം സോംഗ് ഒരുക്കി യു.പി സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    31 Jan 2019 11:45 AM GMT

കുംഭമേളക്ക് തീം സോംഗ് ഒരുക്കി യു.പി സര്‍ക്കാര്‍
X

ചരിത്രത്തിലാദ്യമായി കുംഭമേളക്കായി ഒരു തീം സോംഗ് ഇറക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുംഭമേളയുടെ വര്‍ണ്ണാഭമായ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ശങ്കര്‍ മഹാദേവന്‍, എഹ്‌സാന്‍ നൂറാനി, ലോയ് മെന്‍ഡ്ണ്‍സ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയുടേതാണ് വരികള്‍. മേളയുടെ ഒരുക്കങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സജീവ സാന്നിധ്യമായി രംഗത്തുണ്ട്. 55 ദിവസം നീണ്ടുനില്‍ക്കുന്ന മേള ജനുവരി 15 നാണ് തുടങ്ങിയത്. മേളയില്‍ ഇത്തവണ 55 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story