Quantcast

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി

3000 രൂപ പെന്‍ഷന്‍; പദ്ധതി നടപ്പിലായാല്‍ 10 കോടിയിലധികം ആളുകള്‍ക്ക് ഗുണഫലം

MediaOne Logo

Web Desk

  • Published:

    1 Feb 2019 1:23 PM GMT

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി
X

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷനാണ് ഇടക്കാല ബജറ്റിലെ കയ്യടി നേടുന്ന പ്രഖ്യാപനം. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 15000 രൂപയില്‍ താഴെ വരുമാനമുളള 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും.

18 വയസ് മുതല്‍ പദ്ധതിയില്‍ ചേരാം. 55 രൂപ പ്രതിമാസം അടക്കണം. 29 വയസിന് ശേഷം നൂറ് രൂപ പ്രതിമാസം അടക്കണം. പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ എന്നാണ് പദ്ധതിയുടെ പേര്. തെരുവു കച്ചവടക്കാര്‍, റിക്ഷ വലിക്കുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിങ്ങനെ നിരവധി അസംഘടിത തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ള പദ്ധതിയാകുമെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിക്കായി 500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തുന്നത്. ഇതിന് പുറമേ, നാടോടി സമുദായങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്തു.

TAGS :

Next Story