Quantcast

ഗുരുഗ്രാമില്‍ ഇറച്ചികടകള്‍ക്കു നേരെ  ഹിന്ദുത്വ വാദികളുടെ ആക്രമണം 

ഇരുമ്പ് വടികളും വാളുകളും ഹോക്കി സ്റ്റിക്കുകളുമൊക്കെയായാണ് അക്രമികള്‍ എത്തിയത്

MediaOne Logo

Web Desk

  • Published:

    7 April 2019 12:23 PM GMT

ഗുരുഗ്രാമില്‍ ഇറച്ചികടകള്‍ക്കു നേരെ  ഹിന്ദുത്വ വാദികളുടെ ആക്രമണം 
X

ഗുരുഗ്രാമില്‍ 250 ഓളം വരുന്ന ഇറച്ചികടകള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം. ഗുരുഗ്രാമിലെ ഏകദേശം മുഴുവന്‍ ഇറച്ചിക്കടകളും മാംസ വില്‍പ്പന ശാലകളും ബലമായി അടപ്പിച്ചിച്ചു. ചൈത്ര നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകള്‍ തുറക്കരുതെന്നാണ് വ്യാപാരികള്‍ക്കുളള സംഘത്തിന്‍റെ മുന്നറിയിപ്പ്.

വാള്‍, ഇരുമ്പ് പൈപ്പ്, ഹോക്കി സ്റ്റിക്ക് മുതലായവയുമായി എത്തിയ ഒരു കൂട്ടം ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ഇറച്ചികടകളും മറ്റു മാംസ കടകളും ബലമായി അടപ്പിച്ചത്. ഹിന്ദുത്വ സംഘടനയില്‍ ഉള്‍പ്പെട്ട 250 ഓളം പേര്‍ ഓള്‍ഡ് റെയില്‍വേ റോഡിലെ ശിവക്ഷേത്രത്തില്‍ ഒത്തുകൂടുകയും വിവിധ സ്ഥലങ്ങളിലെ ഇറച്ചികടകള്‍ അടപ്പിക്കുന്നതിനു വേണ്ടി നീങ്ങുകയായിരുന്നുവെന്ന് ഗുരുഗ്രാം ഹിന്ദുസേനാ പ്രസിഡന്‍റ് റിതു രാജ് പറഞ്ഞു. അക്രമത്തെ ഭയന്ന് അമ്പതു ശതമാനത്തോളം കടകള്‍ തുറന്നിരുന്നില്ല. കേന്ദ്രത്തിലും ഹരിയാനയിലും ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷമുളള നവരാത്രി ആഘോഷങ്ങളില്‍ ഇറച്ചികടകള്‍ അടപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

TAGS :

Next Story