Quantcast

മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

ബി.ജെ.പി കയ്യടക്കി വെച്ച മണ്ഡലം 25 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    24 May 2019 2:43 AM GMT

മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
X

ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബി.ജെ.പി കയ്യടക്കി വെച്ച മണ്ഡലം 25 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഏറെ ആശ്വാസം നല്‍കുന്നതായി പനാജി ഉപതെരഞ്ഞെടുപ്പ് ഫലം. മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. ബി.ജെ.പിയുടെ സിദ്ധാര്‍ഥ് കുന്‍സാലിയേങ്‍കര്‍ കോണ്‍ഗ്രസിന്റെ അത്‌ നാസിയോ മോന്‍സറിനോട് 1758 വോട്ടിന് തോറ്റത്.

ഈ സീറ്റ് ബി.ജെ.പിക്ക് നഷ്ടപ്പെടുന്നത് 25 വര്‍ഷത്തിന് ശേഷമാണ്. 1989ലാണ് മുന്‍പ് പനാജിയില്‍ കോണ്‍ഗ്രസ് ജയിച്ചത്.1994 മുതല്‍ ഈ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ മല്‍സരിച്ച് ജയിച്ചത് മനോഹര്‍ പരീക്കറാണ്. ബി.ജെ.പി തരംഗമോ മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗമോ പനാജിയില്‍ ഏശിയില്ലെന്നതാണ് ഈ ഫലം തെളിയിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുവെന്നത് ഗോവ ഭരിക്കുന്ന ബി.ജെ.പിക്കും തിരിച്ചടിയാണ്.

TAGS :

Next Story