Quantcast

ദിവ്യ സ്പന്ദനക്ക് പിന്നാലെ ചിരാഗ് പട്‌നായിക്കും? കോണ്‍ഗ്രസിന്റെ നവ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കാണാതാകുന്നു

അക്കൗണ്ടുകള്‍ കാണാതായതിന്റെ കാരണം വ്യക്തമായിട്ടില്ല

MediaOne Logo

Web Desk

  • Published:

    3 Jun 2019 8:30 AM GMT

ദിവ്യ സ്പന്ദനക്ക് പിന്നാലെ ചിരാഗ് പട്‌നായിക്കും? കോണ്‍ഗ്രസിന്റെ നവ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കാണാതാകുന്നു
X

കോണ്‍ഗ്രസിന്റെ നവ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനക്ക് പിന്നാലെ ടീം അംഗം ചിരാഗ് പട്‌നായിക്കിന്റെയും ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ടുകള്‍ കാണാതായതിന്റെ കാരണം വ്യക്തമായിട്ടില്ല.

നവമാധ്യമ വിഭാഗത്തിൽ നിന്നും പുറത്തുപോയോയെന്ന ചോദ്യത്തിന് നിങ്ങളുടെ സോഴ്സിന് തെറ്റി എന്നായിരുന്നു ദിവ്യയുടെ മറുപടി. ഇന്നലെയാണ് കോൺഗ്രസ് നവ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത്.

1970ല്‍ ഇന്ദിരാഗാന്ധിയ്ക്കുശേഷം ധനമന്ത്രിയാകുന്ന ആദ്യ സ്ത്രീയാണ് നിര്‍മ്മലാ സീതാരാമനെന്നു പറഞ്ഞുള്ള അഭിനന്ദന സന്ദേശമായിരുന്നു ദിവ്യയുടെ അവസാന ട്വീറ്റ്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗത്തിൽ നിന്നും നിന്നും ദിവ്യ പുറത്തുപോയോ എന്നാണ് ശക്തമാകുന്ന ചോദ്യം.

എന്നാൽ 'നിങ്ങളുടെ സോഴ്സിന് തെറ്റി' എന്ന മറുപടിയാണ് ദിവ്യ ഈ ചോദ്യത്തിന് എ.എൻ.ഐ ക്ക് ഉത്തരമായി നല്‍കിയത്. തൊട്ടുപിന്നാലെയാണ് ആണ് നവ മാധ്യമ വിഭാഗം അംഗം ചിരാഗ് പട്‌നായിക്കിന്റെയും അക്കൗണ്ട് അപ്രത്യക്ഷമായത്.

മുന്‍ സഹപ്രവര്‍ത്തക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചിരാഗിനെ കഴിഞ്ഞ ആഴ്ച പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ചിരാഗ് തെറ്റുകാരനല്ലെന്നായിരുന്നു ഈ വിഷയത്തിൽ ദിവ്യയുടെ നിലപാട്. 2018 ഒക്ടോബറില്‍ ട്വിറ്ററിലെ വിവരങ്ങളിൽ നിന്നും ദിവ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി എന്ന പദവി നീക്കിയതും പിന്നീട് ചേർത്തതും വലിയ ചർച്ചയായിരുന്നു.

TAGS :

Next Story