ആത്മവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി; സംഘടനാ സംവിധാനം ശക്തിപ്പെടുത്തും

.

MediaOne Logo

Web Desk

  • Updated:

    2019-06-10 13:10:16.0

Published:

10 Jun 2019 1:10 PM GMT

ആത്മവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി; സംഘടനാ സംവിധാനം ശക്തിപ്പെടുത്തും
X

സി.പി.എമ്മിന്‍റെ കരുത്തും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവും ദുര്‍ബലമായെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. സംഘടനാ ശക്തി വീണ്ടെടുക്കാന്‍ കൊല്‍ക്കത്ത പ്ലീനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കും. ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസികളെ തിരികെ എത്തിക്കണമെന്നും കേന്ദ്രകമ്മിറ്റി കേരളത്തിന് നിര്‍ദേശം നല്‍കി.

ये भी पà¥�ें- വിശ്വാസികളെ തിരികെയെത്തിക്കണമെന്ന് കേരളാഘടകത്തോട് സി.പി.എം കേന്ദ്രകമ്മിറ്റി

പാര്‍ട്ടിയുമായി അകന്ന വിശ്വാസികളായ അനുഭാവികളെ തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരും. ത്രിപുരയില്‍ പരമ്പരാഗത വോട്ടുകള്‍ നഷ്ടമായത് തിരിച്ചുപിടിക്കുമെന്നും കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു.

വിവിധ സംസ്ഥാന സമിതികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. ബൂത്ത് തലത്തിലെ സൂക്ഷ്മ പരിശോധനക്ക് ശേഷം കൂടുതല്‍ വിശദമായ വിലയിരുത്തല്‍ പാര്‍ട്ടി നടത്തും. സംഘടന ശക്തി വര്‍ധിപ്പിക്കാനായി കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്ന് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.എം വ്യക്തമാക്കി.

ये भी पà¥�ें- സംസ്ഥാന ഘടകത്തിന് നേരെ വിമര്‍ശനമുന്നയിച്ച് സി.പി.എം  കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്

ദേശീയ തല‍ത്തില്‍ ബി.ജെ.പിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന ചിന്തയില്‍ കേരളത്തിലെ മതേതര വോട്ടര്‍മാരും ന്യൂനപക്ഷങ്ങളും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് സി.പി.എം വിലയിരുത്തുന്നത്. പാര്‍ട്ടി അനുഭാവികളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അവരെ തിരികെ എത്തിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള കൊളീജിയം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിയമനം നടത്തുന്ന രീതി അവലംബിക്കണമെന്നും സി.പി.എം വ്യക്തമാക്കി. ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ രാജി സന്നദ്ധ സംബന്ധിച്ച് പ്രതികരണത്തില്‍ തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണെന്ന് യെച്ചൂരി പറഞ്ഞു. ഇടത് ഐക്യം ശക്തിപ്പെടുത്താനായി മറ്റ് ഇടത് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും യെച്ചൂരി വ്യക്തമാക്കി

TAGS :

Next Story