Quantcast

ശബരിമല യുവതീ പ്രവേശനം തടയാൻ ലോക്സഭയിൽ സ്വകാര്യ ബില്‍; അവതരണം വെള്ളിയാഴ്ചയുണ്ടായേക്കും 

2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിർത്തണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Published:

    19 Jun 2019 4:43 AM GMT

ശബരിമല യുവതീ പ്രവേശനം തടയാൻ ലോക്സഭയിൽ സ്വകാര്യ ബില്‍; അവതരണം വെള്ളിയാഴ്ചയുണ്ടായേക്കും 
X

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ശബരിമല യുവതീ പ്രവേശന വിഷയം വെള്ളിയാഴ്ച ലോക്സഭയിലെത്തുന്നു. കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന ബിൽ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും.

2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിർത്തണമെന്നാണ് ആവശ്യം. ബില്ല് ചർച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂൺ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചർച്ച ചെയ്യും.

ये भी पà¥�ें- ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് പ്രേമചന്ദ്രന്‍

ബിൽ അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായാണെന്ന് പറഞ്ഞ എന്‍ കെ പ്രേമചന്ദ്രൻ ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാട്, ബില്ല് ചർച്ചക്കെടുത്താല്‍ വ്യക്തമാകുമെന്നും ആദ്യദിനം ബിൽ അവതരിപ്പിക്കുന്നത് ചരിത്ര നിയോഗമായി കാണുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിൽ കൊണ്ടുവന്നതെന്നും പ്രേമചന്ദ്രന്‍ കൂട്ടിചേർത്തു. വ്യാഴാഴ്ചത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം, വെള്ളിയാഴ്ച സർക്കാർ ബില്ലുകള്‍ വന്നാൽ ആദ്യ ബില്ലായി ശബരിമല വിഷയം ലോക്സഭയിലെത്തും.

ये भी पà¥�ें- ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

TAGS :

Next Story