Quantcast

കസാകിസ്താനിലെ എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പെടെ 150ലധികം ഇന്ത്യക്കാര്‍ കുടുങ്ങി

കസാകിസ്താനിലെ തെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ലബനാന്‍ പൌരന്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് പ്രകോപനം.

MediaOne Logo

Web Desk

  • Published:

    30 Jun 2019 2:56 PM GMT

കസാകിസ്താനിലെ എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പെടെ 150ലധികം ഇന്ത്യക്കാര്‍ കുടുങ്ങി
X

കസാകിസ്താനിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം. മലയാളികളടക്കം 150ല്‍ അധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്. കസാകിസ്താനിലെ ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി.

കസാകിസ്താനിലെ തെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ലബനാന്‍ പൌരന്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് പ്രകോപനം. ലബനാന്‍ പൌരന്മാര്‍ക്ക് നേരെയാണ് ആക്രമണം തുടങ്ങിയത്. എന്നാല്‍ നിരവധി ഇന്ത്യക്കാരും ആക്രമണത്തിന് ഇരയായി. ഇക്കാര്യം വിദേശകാര്യ സഹ‌മന്ത്രി വി മുരളീധരന്‍ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍ കസാകിസ്താനിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പാടാക്കിയിട്ടുണ്ട്.

TAGS :

Next Story