Quantcast

‘കശ്മീരില്‍ ബി.ജെ.പിയുടേത് കാപട്യം മാത്രം’

ഇസ്രയേലും ചെെനയും ദക്ഷിണാഫ്രിക്കയും ചെയ്ത പോലെ, കശ്മീരിലേക്ക് നിർബന്ധിത കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണോ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഉവെെസി ചോദിച്ചു

MediaOne Logo

Web Desk

  • Published:

    6 Aug 2019 5:08 PM GMT

‘കശ്മീരില്‍ ബി.ജെ.പിയുടേത്  കാപട്യം മാത്രം’
X

ജമ്മു കശ്മീർ വിഷയത്തിൽ ബി.ജെ.പി സർക്കാർ കാണിക്കുന്നത് വ്യക്തമായ കാപട്യമാണെന്ന് എം.പി അസദുദ്ദീൻ ഉവെെസി. ജമ്മു കശ്മീർ വിഭജന ബില്ലിൻമേലുള്ള ചർച്ചയിലാണ് ഉവെെസി കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്.

1953ലെ ഷെയ്ഖ് അബുദുള്ളയുടെ അറസ്റ്റിനും, 87ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കും ശേഷം, ഇന്ത്യ കശ്മീരിൽ ചെയ്യുന്ന മൂന്നാമത്തെ തെറ്റാണ് ഇന്ന് പാർലമെന്റിൽ സംഭവിച്ചതെന്ന് ഉവെെസി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഉൾപ്പടെ ഭരണഘടന വകവെച്ച് കൊടുക്കുന്ന പ്രത്യേക അവകാശത്തിൽ നിന്നും കശ്മീരിനെ മാത്രം പുറംതള്ളുന്ന നടപടിയാണ് ബി.ജെ.പി ചെയ്തത്. സായുധ കലാപം തുടരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ഇന്നും ചർച്ചക്ക് തയ്യാറുള്ള ഈ സർക്കാർ, കശ്മീർ വിഷയം ചർച്ചകൾക്ക് പുറത്താണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഉവെെസി പറഞ്ഞു.

ഇസ്രയേലും ചെെനയും ദക്ഷിണാഫ്രിക്കയും ചെയ്ത പോലെ, കശ്മീരിലേക്ക് നിർബന്ധിത കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണോ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഉവെെസി ചോദിച്ചു. ആർട്ടിക്കിൾ 370 താത്കാലികമല്ല മറിച്ച്, പ്രത്യേക പദവിയാണെന്നുള്ള സുപ്രീംകോടതി വിധി മറികടന്നാണ് പാർലമെന്റ് ഇന്ന് ബിൽ പാസാക്കിയിരിക്കുന്നത്. ഇന്ന് ആഘോഷിക്കാനുള്ള ദിവസമാണെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ എന്തുകൊണ്ട് കശ്മീരികൾ മാത്രം ഈ ദിവസം ആഘോഷിക്കുന്നില്ല എന്നും ഉവെെസി പാർലമെന്റിൽ ചോദിച്ചു.

രാജ്യസഭക്ക് പുറമെ ലോക്സഭയിലും ജമ്മു കശ്മീര്‍ വിഭജന ബില്‍ സര്‍ക്കാര്‍ പാസാക്കി. 72നെതിരെ 351 വോട്ടുകള്‍ക്കാണ് വിഭജന ബില്‍ ലോക്സഭ പാസാക്കിയത്. ഇതിന് പുറമെ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും സഭ പാസാക്കി. 66നെതിരെ 366 വോട്ടുകള്‍ക്കാണ് പുനസംഘടനാ ബില്‍ പാസായത്.

TAGS :

Next Story