Quantcast

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മുകശ്മീരിലേക്ക്

പ്രത്യേക അധികാരം ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും

MediaOne Logo

Web Desk 10

  • Published:

    24 Aug 2019 12:58 AM GMT

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മുകശ്മീരിലേക്ക്
X

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മുകശ്മീരിലേക്ക്. പ്രത്യേക അധികാരം ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. രാവിലെ 11.30ന് ഡല്‍ഹിയില്‍ നിന്നും യാത്രയാരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംഘത്തെ ശ്രീനഗര്‍ വിമാനത്താനത്താവളത്തില്‍ തടയാനാണ് സാധ്യത.

പ്രത്യേക അധികാരം ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെയും അതിനായി ഒരുക്കിയ സുരക്ഷ നിയന്ത്രണങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്നും സംസ്ഥാനത്തെത്തി എല്ലാം നേരിട്ടു കാണൂ എന്നുമായിരുന്നു ജമ്മു കശ്മീർ ഗവർണർ സത്യപാൽ മല്ലിക്കിന്റെ മറുപടി. ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കന്നതായും സന്ദര്‍ശനത്തിന് സൌകര്യമൊരുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ജമ്മുകശ്മീര്‍ സന്ഗര്‍ശിക്കുന്നത്.

ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ടി.എം.സി നേതാവ് ദിനേശ് ത്രിവേദി, ഡി.എം.കെ എം.പിമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും. നേരത്തെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദിനെ രണ്ട് തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സീതാറാം യെച്ചൂരി, ഡി രാജ എന്നിവരെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു.സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു നീക്കം.

ഈ മാസം 4ന് അര്‍ധ രാത്രി വീട്ടുതടങ്കലിലാക്കിയ മുതിര്‍ന്ന നേതാക്കളടക്കം 4000 പേരെ ഇപ്പോഴും മോചിപ്പിച്ചിട്ടില്ല. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ഗവര്‍ണറുടെയും ബി.ജെ.പിയുടെയും പ്രതികരണം.

TAGS :

Next Story