Quantcast

വിക്രം ലാൻഡർ കണ്ടെത്തി; ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം

സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാന ഘട്ടത്തിലാണ് ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്

MediaOne Logo

Web Desk 11

  • Published:

    8 Sep 2019 9:41 AM GMT

വിക്രം ലാൻഡർ കണ്ടെത്തി; ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം
X

ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ഐ.സ്.ആർ.ഒ അറിയിച്ചു. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ല.

ഇന്നലെ പുലർച്ചെ സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാന ഘട്ടത്തിലാണ് ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്. വിക്രം ലാൻഡർ എവിടെ എന്നുള്ള ആകാംക്ഷക്ക് താൽക്കാലിക വിരാമം, ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐ.സ്.ആർ.ഒ ചെയർമാൻ കെ ശിവൻ അറിയിച്ചു.

ഓർബിറ്റർ പകർത്തിയ ലാൻഡറിന്റെ ചിത്രത്തിൽ നിന്നാണ് ഇത് വ്യക്തമായത്. എന്നാൽ ചന്ദ്രാപരിതലത്തിൽ എവിടെയാണ് ലാൻഡർ ഉള്ളതെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ലാൻഡുമായി ആശയ വിനിമയം നടത്താൻ സാധിച്ചെങ്കിലേ ഇത് കൂടുതൽ വ്യക്തമായി മനസിലാക്കാൻ കഴിയൂ.

ലാൻഡറുമായി ഇത് വരെ ആശയ വിനിമയം സാധ്യമായിട്ടില്ല. ഉടൻ അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും കെ ശിവൻ അറിയിച്ചു. ഇന്നലെ പുലർച്ചെ സോഫ്റ്റ് ലാൻഡിങ്ങ് പ്രക്രയയുടെ അവസാന ഘട്ടത്തിലാണ് ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്.

ചന്ദന്റെ ഉപരിതലത്തിൽ നിന്ന് 2.1 കി.മീ അടുത്തായിരുന്നു ലാൻഡർ. അതിന് ശേഷം ചന്ദോപരിതലത്തിലേക്ക് ലാൻഡർ സോഫ്റ്റ് ലൻഡങ്ങിലൂടെയാണോ അതോ ഇടിച്ചിറങ്ങുകയായിരുന്നോ എന്നും വ്യക്തമല്ല.

TAGS :

Next Story