Quantcast

നിര്‍മലാ സീതാരാമനെ തള്ളി മാരുതി; ഊബർ, ഓല എന്നിവക്ക് വാഹന വിപണിയിലെ മാന്ദ്യത്തില്‍ പങ്കില്ല

MediaOne Logo

Web Desk 8

  • Published:

    14 Sep 2019 2:31 PM GMT

നിര്‍മലാ സീതാരാമനെ തള്ളി മാരുതി; ഊബർ, ഓല എന്നിവക്ക് വാഹന വിപണിയിലെ മാന്ദ്യത്തില്‍ പങ്കില്ല
X

രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയൽസ്) ആണെന്നും, ഈ തലമുറയിലെ ജനങ്ങൾ ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതും കാറുകൾ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നും പറഞ്ഞ ധനകാര്യമന്ത്രി നിർമല സീതാരാമന്റെ വാദത്തെ തള്ളി മാരുതി. വാഹനവിപണിയെ തകര്‍ക്കും വിധത്തില്‍ മാറ്റം കൊണ്ട് വരാന്‍ കാബ്(ഓല,ഊബര്‍) കമ്പനികള്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് ഇതില്‍ വലിയ പ്രാധാന്യമൊന്നുമില്ലെന്നും മാരുതി സുസുക്കി പ്രതികരിച്ചു.

ये भी पà¥�ें- വാഹന വിപണിയുടെ തകർച്ചക്കു കാരണം 1980-90 കളിൽ ജനിച്ചവരെന്ന് നിർമല സീതാരാമൻ; പൊങ്കാലയുമായി സോഷ്യൽ മീഡിയ 

‘ഓലയും ഊബറും ഇവിടെ വന്നിട്ട് ആറ്-ഏഴ് വര്‍ഷങ്ങളായി. ഈ ഒരു കാലഘട്ടത്തില്‍ വാഹനവിപണി അതിന്റെ ഏറ്റവും മികച്ചതില്‍ എത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ ചില മാസങ്ങളിലുണ്ടായ തകര്‍ച്ച ഗുരുതരമായി ബാധിക്കുമെന്നാണോ? ഞാന്‍ വിചാരിക്കുന്നില്ല ഇപ്പോള്‍ സംഭവിച്ച തകര്‍ച്ച ഓലയും ഊബറും കാരണമാണെന്ന്’; ശ്രീവാസ്തവ കൂട്ടിചേര്‍ത്തു. ഊബര്‍ വലിയ രീതിയില്‍ സര്‍വ്വീസ് നടത്തുമ്പോഴും കരുത്തോടെ നില്‍ക്കുന്ന അമേരിക്കന്‍ വാഹനവിപണി ഉദാഹരിച്ചു കൊണ്ടാണ് ശ്രീവാസ്തവ പ്രതികരിച്ചത്.

കാറ് വാങ്ങുക എന്നത് ഇപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷമാണെന്നും കാറിന്റെ ഉടമസ്ഥാവകാശ ശ്രേണി ഇപ്പോഴും മാറിയിട്ടില്ലെന്നും മാരുതി സുസുക്കി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സി പി.ടി.ഐയോട് പറഞ്ഞു.

മില്ലേനിയൽസിന്റെ മനഃസ്ഥിതിയിലുണ്ടായ മാറ്റം വാഹനവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുവെന്നും മാസതവണയിലൂടെ വാഹനങ്ങൾ വാങ്ങുന്ന പ്രവണത ഇന്നില്ലാത്തതിനാല്‍ അവര്‍ പകരം ഓല, ഊബർ തുടങ്ങിയവയെ ആശ്രയിക്കുകയോ മെട്രോയിൽ സഞ്ചരിക്കുകയോ ആണ് ചെയ്യുന്നതെന്നും ഇത് വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ട് എന്നുമായിരുന്നു നിർമല സീതാരാമന്‍ പറഞ്ഞിരുന്നത്.

വാഹനവിപണി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കാര്‍ വില്‍പ്പന ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. തുടര്‍ച്ചയായി ആറ് മാസമായി മാരുതി സുസുക്കി ഇക്കഴിഞ്ഞ ജൂലൈയില്‍ കൂടി അവരുടെ നിര്‍മ്മാണം 25.5 ശതമാനമായി കുറച്ചിരുന്നു. ഗുരുഗ്രാം, മനേസാര്‍ എന്നീ സ്ഥലങ്ങളിലുള്ള ഫാക്ടറികള്‍ ഈ മാസം രണ്ട് തവണകളിലായി കമ്പനി അടച്ചിടുകയും ചെയ്തിരുന്നു.

TAGS :

Next Story