Quantcast

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന് സല്‍മാന്‍ ഖുര്‍ശിദ്

പാർട്ടിയിൽ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത്.

MediaOne Logo

Web Desk 9

  • Published:

    9 Oct 2019 9:24 AM GMT

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന് സല്‍മാന്‍ ഖുര്‍ശിദ്
X

കോണ്‍ഗ്രസ് അധ്യക്ഷ പദമൊഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാജി തോൽവിയിൽനിന്നുള്ള ഒളിച്ചോട്ടമായി പോയെന്നും, പരാജയം പരിശോധിക്കാനുള്ള അവസരം പാർട്ടിക്ക് നഷ്ടപ്പെട്ടു എന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്ന് വിമര്‍ശിക്കുന്നത്. ‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ തകര്‍ത്തു’ എന്ന് നേതാക്കള്‍ തന്നെ തുറന്നു പറയുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

നീക്കം തോൽവിയിൽനിന്നുള്ള ഒളിച്ചോട്ടമായി. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലുമാക്കി. പരാജയ കാരണങ്ങൾ പരിശോധിക്കണമെന്ന പ്രവർത്തകരുടെ ആവശ്യത്തിൽനിന്നും ശ്രദ്ധ തിരിച്ചു, വിശകലനത്തിനുള്ള അവസരം പാർട്ടിക്ക് നഷ്ടമായി, പാർട്ടിയിൽ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത് എന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

പ്രസ്താവന ചര്‍ച്ചയായതോടെ വിശദീകരണവുമായി സല്‍മാന്‍ ഖുര്‍ഷിദ് വീണ്ടുമെത്തി. നിലവിലെ അവസ്ഥയില്‍ ദുഖവും ആശങ്കയുമുണ്ടെന്നും, എന്നാല്‍ കോണ്‍ഗ്രസ് വിടില്ലെന്നുമാണ് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞത്.

TAGS :

Next Story