Quantcast

നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിമര്‍ശിച്ചത്

MediaOne Logo

Web Desk 6

  • Published:

    10 Oct 2019 2:04 AM GMT

നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി
X

സംസ്ഥാന നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ രാഹുൽ ഗാന്ധിക്കെതിരെ ‌ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ആഞ്ഞടിച്ചു. ‌തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിമര്‍ശിച്ചത്.

മഹാരാഷ്ട്ര പി.സി.സി മുന്‍ അധ്യക്ഷന്‍ സജ്ഞയ് നിരുപം വിട്ടുനിന്നതും ഹരിയാന പി.സി.സി മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവെച്ചതുമടക്കം വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനകത്ത് നേതൃ പ്രതിസന്ധിയുണ്ടെന്ന വിമര്‍ശവുമായി മുതിര്‍ന്ന നേതാക്കന്മാര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. പ്രചാരണത്തില്‍ സജീവമാകാതെ രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണെന്ന് അമിത്ഷാ വിമര്‍ശിച്ചു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് അമിത്ഷാ വിമര്‍ശമുന്നയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ കമ്പോഡിയ സന്ദര്‍ശനം ഇതിനകം വിവാദവുമായിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി നാളെ മുതല്‍ പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാഹുല്‍ ഗാന്ധിയുടെ രാജിയോടെ വിട്ടുനില്‍ക്കുന്ന യുവനിരയെ സജീവമാക്കാനാ‌കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടല്‍. ഇതോടെ പ്രചാരണ രംഗത്ത് ബിജെപിക്കുള്ള മേല്‍ക്കൈ മറികടക്കാനാകും കോണ്‍ഗ്രസ് ശ്രമം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇതിനകം എല്ലാ മണ്ഡലങ്ങളിലും അദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

TAGS :

Next Story