Quantcast

ക​ർ​ണാ​ട​ക​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചതിനെതിരെ ഡി.​കെ ശി​വ​കു​മാ​ർ

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം 144 പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

MediaOne Logo

  • Published:

    21 Dec 2019 3:33 AM GMT

ക​ർ​ണാ​ട​ക​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചതിനെതിരെ ഡി.​കെ ശി​വ​കു​മാ​ർ
X

ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ സർക്കാർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​ർ. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാറിന് താല്‍പര്യം. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം 144 പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ ബി​ല്ലി​നാ​യി നി​ങ്ങ​ൾ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. എ​ന്നാ​ൽ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ്കൂ​ളു​ക​ളി​ൽ പോ​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​പ്പോ​ൾ എ​വി​ടെ​നി​ന്ന് അ​വ​ർ അ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും കാ​ണി​ക്കും. ആ​ളു​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ എ​ന്തു ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. നി​ങ്ങ​ൾ അ​വ​രെ ജ​യി​ലി​ല​ട​ക്കു​മോ? നി​ങ്ങ​ൾ എ​ത്ര പേ​രെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും ശി​വ​കു​മാ​ർ ചോദിച്ചു.

TAGS :

Next Story