Quantcast

മോദിയുടെയും അമിത് ഷായുടെയും നുണകള്‍ തുറന്നുകാട്ടി തൃണമൂല്‍ എം.പിയുടെ വീഡിയോ

മൂന്നാമത്തെ ട്രാപ്പാണ് എന്‍.പി.ആര്‍ എന്നാണ് ഒബ്രെയിന്‍ വ്യക്തമാക്കിയത്

MediaOne Logo

  • Published:

    25 Dec 2019 11:16 AM GMT

മോദിയുടെയും അമിത് ഷായുടെയും നുണകള്‍ തുറന്നുകാട്ടി തൃണമൂല്‍ എം.പിയുടെ വീഡിയോ
X

പൗരത്വഭേദഗതി നിയമം ദേശീയ പൗരത്വപട്ടിക, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട മോദിയുടെയും അമിത് ഷായുടെയും നുണപ്രചരങ്ങള്‍ തുറന്നുകാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രെയിന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോഷ് (മോദി+അമിത് ഷാ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇരുവരുടേയും മൂന്നാമത്തെ ട്രാപ്പാണ് എന്‍.പി.ആര്‍ എന്നാണ് ഒബ്രെയിന്‍ വ്യക്തമാക്കിയത്.

"ട്രാപ്പ് ഒന്ന് എന്‍.ആര്‍.സി, ട്രാപ്പ് രണ്ട് സി.എ.എ, മൂന്നാമത്തെ ട്രാപ്പുമായി മോഷ് എത്തിയിരിക്കുന്നു. 2014 നവംബര്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖയില്‍ എന്‍.പി.ആര്‍ എന്‍.ആര്‍.സിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കുന്ന രേഖയാണെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടാണ് ഒബ്രെയിന്‍ പങ്കുവെക്കുന്നത്. മോദി- ഷാ സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.ആര്‍.പി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും അതിന് പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു."

TAGS :

Next Story