Quantcast

പൗരത്വ പ്രക്ഷോഭം: കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുത്തില്ല

തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും യോഗത്തിന് എത്തിയില്ല.

MediaOne Logo

Web Desk

  • Published:

    13 Jan 2020 10:48 AM GMT

പൗരത്വ പ്രക്ഷോഭം: കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുത്തില്ല
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിലാണ് തീരുമാനം. 20 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എന്നാല്‍ ഡി.എം.കെ, ശിവസേന ഉള്‍പ്പടെയുള്ള ആറ് പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയായി.

ये भी पà¥�ें- സി.എ.എ: മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

എൻ.സി.പി നേതാവ് ശരദ് പവാർ, ഇടതു നേതാക്കൾ സീതാറാം യെച്ചൂരി, ഡി രാജ, ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണൽ കോൺഫറൻസ് നേതാവ് ഹസ്നൈന്‍ മസൂദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ബി.എസ്.പി, ടി.എം.സി, ആം ആദ്മി പാർട്ടി എന്നിവര്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ये भी पà¥�ें- സര്‍വകലാശാലകളില്‍ പൊലീസ് അകമ്പടിയില്ലാതെ പോയി സമ്പദ് വ്യവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് മായാവതിയുടെ പിന്മാറ്റം. കോട്ടയിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാതെ യുപിയിൽ പൗരത്വ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നായിരുന്നു മായാവതിയുടെ വിമർശം. കഴിഞ്ഞ ആഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടത്- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് മമതാ ബാനർജി അറിയിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഡി.എം.കെ വിട്ടുനിന്നതെന്നാണ് സൂചന

TAGS :

Next Story