Quantcast

പെരിയാറിനെ കുറിച്ച് പറയുന്നതിന് മുമ്പ് രജനികാന്ത് നല്ലവണ്ണം ആലോചിക്കണമെന്ന് എം.കെ സ്​റ്റാലിൻ

1971ൽ സേലത്ത്​ ശ്രീരാമ​​ന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം

MediaOne Logo

  • Published:

    21 Jan 2020 12:47 PM GMT

പെരിയാറിനെ കുറിച്ച് പറയുന്നതിന് മുമ്പ് രജനികാന്ത് നല്ലവണ്ണം ആലോചിക്കണമെന്ന് എം.കെ സ്​റ്റാലിൻ
X

പെരിയാർ ഇ.വി രാമസ്വാമിയെ പറ്റി നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടൻ രജനികാന്തിന്റെ പ്രസ്​താവനക്കെതിരെ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയുന്നതിന്​ മുമ്പ്​ രജനികാന്ത്​ ചിന്തിക്കണമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘എൻെറ സുഹൃത്ത്​ രജനികാന്ത്​ രാഷ്​ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്​. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയു​മ്പോൾ ചിന്തിച്ച ശേഷം പറയണം.’’-സ്​റ്റാലിൻ പറഞ്ഞു.

ഈ മാസം 14ന്​ തമിഴ്​ മാസികയായ തുഗ്ലക്കിൻെറ 50ാം വാർഷികാഘോഷ ചടങ്ങിലാണ്​ രജനികാന്ത്​ പെരിയാറിനതിരെ പ്രസ്​താവന നടത്തിയത്​. 1971ൽ സേലത്ത്​ ശ്രീരാമ​​ന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പെരിയാർ ഇ.വി രാമസ്വാമി

ദ്രാവിഡ സംഘടനകൾ കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി രജനികാന്ത് എത്തിയത്. താൻ സത്യമാണ് പറയുന്നത് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ രജനികാന്ത് അന്നത്തെ വാർത്തയുമായി ബന്ധപ്പെട്ട പേപ്പർ കട്ടിങ്ങുകളും ഉയർത്തിക്കാട്ടി.

2017ൽ ദി ഔട്ട്ലുക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ 1971ൽ തുഗ്ലക്ക് മാസികയിൽ വസ്ത്രമില്ലാത്ത ചിത്രങ്ങളുമായി പരേഡ് നടത്തിയ വിവരം വായിച്ചു എന്ന് പറഞ്ഞത്തിനു ശേഷമാണ് അതിന്റെ കോപ്പി രജനികാന്ത് മാധ്യമങ്ങളെ ഉയർത്തി കാട്ടിയത്. 1971ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്കെതിരെ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അതിൽ ചെരുപ്പുമാല ഇട്ടെന്നുമായിരുന്നു രജനികാന്തിന്റെ പരാമർശം.

1971ൽ പെരിയാറിനൊപ്പം റാലിയിൽ പങ്കെടുത്ത കൊളത്തൂർ മണി ഉൾപ്പടെ ഉള്ള ദ്രാവിഡകഴകം നേതാക്കൾ അത്തരം ഒരു ചിത്രം കൊണ്ട് പ്രകടനം നടത്തിയിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനിയുടെ വിവാദ പരാമർശം.

രജനികാന്ത് നുണ പറയുന്നുവെന്നും പെരിയാറിനെ അപമാനിക്കുന്നുവെന്നും ആരോപിച്ച് വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ ഇതിനുശേഷം ഉയർന്നത്.

TAGS :

Next Story