Quantcast

യുപിയില്‍ പൗരത്വ പ്രതിഷേധക്കാരുടെ പോസ്റ്ററിന് സമീപം ബലാത്സംഗകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പോസ്റ്റര്‍

‘’യു.പിയുടെ പെണ്‍മക്കളുടെ ജീവിതം നശിപ്പിച്ച കുറ്റവാളികളാണിവര്‍, സൂക്ഷിക്കുക’'

MediaOne Logo

Web Desk

  • Published:

    13 March 2020 11:42 AM GMT

യുപിയില്‍ പൗരത്വ പ്രതിഷേധക്കാരുടെ പോസ്റ്ററിന് സമീപം ബലാത്സംഗകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പോസ്റ്റര്‍
X

ഉത്തര്‍പ്രദേശിലെ ലക്‍നൌവില്‍ ബി.ജെ.പി നേതാക്കളായ കുല്‍ദീപ് സെംഗാറിന്റേയും ചിന്മായനന്ദിന്റേയും ചിത്രം തെരുവില്‍ പ്രദര്‍ശിപ്പിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ്. ലൈംഗികാതിക്രമണകേസിലെ പ്രതികളാണ് കുല്‍ദീപ് സെംഗാറും ചിന്മായനന്ദും. പൗരത്വ പ്രതിഷേധക്കാരുടെ ചിത്രത്തിന് സമീപമായാണ് ബി.ജെ.പി നേതാക്കളുടെയും ചിത്രം പ്രദര്‍ശിപ്പിച്ചത്. പൗരത്വ പ്രതിഷേധക്കാരുടെ ചിത്രം പ്രദര്‍ശിപ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധമായാണ് അതിന് സമീപത്തു തന്നെയായി ബലാത്സംഗകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ ചിത്രം സമാജ്‍വാദി പാര്‍ട്ടി നേതാവ് പ്രദര്‍ശിപ്പിച്ചത്.

സമാജ്‍വാദി പാര്‍ട്ടി നേതാവായ ഐ.പി സിംഗ് ആണ് കുല്‍ദീപ് സെംഗാറിനും ചിന്മായനന്ദിനും എതിരായ ഈ പോസ്റ്ററുകള്‍ക്ക് പിന്നില്‍. കഴിഞ്ഞ വര്‍ഷം അവസാനമുണ്ടായ പൌരത്വഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വ്യക്തികളുടെ പേരും മേല്‍വിലാസവും ഫോട്ടോയും സര്‍ക്കാര്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഐ പി സിംഗിന്റേത്.

‘’സ്ത്രീ വിരുദ്ധരെയും ബലാത്സംഗികളെയും പിന്തുണയ്ക്കുന്നവര്‍ മാത്രമേ എന്റെ പോസ്റ്ററിനെ എതിര്‍ക്കുകയുള്ളൂ. ബിജെപി സ്വന്തം തെറ്റുകള്‍ പരിശോധിക്കണം, അല്ലെങ്കില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അപമാനിക്കുന്നതിനും ഭരണഘടനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനും തുല്യമാണത്. ബിജെപി സ്ത്രീവിരുദ്ധമാണെ’’ന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദിയിലുള്ള ട്വീറ്റില്‍ പോസ്റ്ററിന്റെ ഫോട്ടോയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

‘’ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടിട്ടും പ്രതിഷേധക്കാരുടെ ഫോട്ടോകള്‍ അടങ്ങിയ പോസ്റ്ററുകള്‍ പിന്‍വലിക്കാന്‍ ഇനിയും യോഗി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് പ്രതിഷേധക്കാരുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. കോടതി കുറ്റവാളിയാക്കിയവരുടെ പേരുവിവരങ്ങളാണ് പൊതുതാത്പര്യം മുന്‍നിര്‍ത്തി പോസ്റ്ററില്‍ പതിച്ചത്.. പെണ്‍കുട്ടികള്‍ ഇവരെ സൂക്ഷിക്കണം.’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്ററില്‍ കുല്‍ദീപ് സെന്‍ഗാറിനും ചിന്മായനന്ദിന്റെയും ഫോട്ടോകള്‍ ചേര്‍ത്തിട്ടുണ്ട്. ഇരുവരിലും ചുമത്തിയ കുറ്റവും പോസ്റ്ററില്‍ വിശദീകരിക്കുന്നുണ്ട്. യു.പിയുടെ പെണ്‍മക്കളുടെ ജീവിതം നശിപ്പിച്ച കുറ്റവാളികളാണിവര്‍, സൂക്ഷിക്കുക എന്നാണ് പോസ്റ്ററിലെ വാചകം. ഹിന്ദുസ്ഥാന്റെ സുരക്ഷയ്ക്കുവേണ്ടി പെണ്‍ക്കുട്ടികള്‍ ജാഗ്രതയോടെയിരിക്കണമെന്നും ഐ.പി സിംഗ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റര്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു.

ഉന്നാവോ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സെന്‍ഗാര്‍. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുൽദീപ് സിങ് സെൻഗർ എംഎൽഎയുടെ പേരില്‍ പരാതി ഉയരുന്നത് 2017 ലാണ്. കേസില്‍ 2019 ഡിസംബര്‍ 20 മുതല്‍ ജയിലില്‍ കഴിയുകയാണ് കുല്‍ദീപ് സിങ് സെന്‍ഗാര്‍.

ये भी पà¥�ें- ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

TAGS :

Next Story