Quantcast

പൊതു ഗതാഗതം നിര്‍ത്തിവെച്ച് പഞ്ചാബ്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

  • Published:

    19 March 2020 11:09 AM GMT

പൊതു ഗതാഗതം നിര്‍ത്തിവെച്ച് പഞ്ചാബ്
X

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി പഞ്ചാബ് സര്‍ക്കാര്‍. ബസ്സുകള്‍ക്കും ടെമ്പോകള്‍ക്കും ഇത് ബാധകമാണെന്നും ആളുകള്‍ സംഘം കൂടി നില്‍ക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിലയില്‍ പഞ്ചാബില്‍ ഒരു വൈറസ് ബാധ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

TAGS :

Next Story