Quantcast

ബിഹാര്‍ മുഖ്യമന്ത്രിയെ വധിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം; സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 April 2020 7:05 AM GMT

ബിഹാര്‍ മുഖ്യമന്ത്രിയെ വധിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം; സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍
X

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വധിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. രോഹ്താസ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ധര്‍മ്മേന്ദ്ര കുമാര്‍ പാണ്ഡെയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

നിതിഷ് കുമാറിനെ ആര് വധിച്ചാലും അയാള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നാണ് പാണ്ഡെ വീഡിയോയില്‍ പറയുന്നത്. മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും നോക്കിയപ്പോള്‍ പാണ്ഡെ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തതെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ ആസ്ഥാനത്തെ അറിയിക്കുകയും ചെയ്തതായി ദിനാര പൊലീസ് സ്റ്റേഷനിലും എസ്.എച്ച്. സിയാറാം സിംഗ് വ്യക്തമാക്കി.

പാണ്ഡെയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാനസിക നില സ്ഥിരമല്ലെന്നും പഞ്ചാബ് പോലീസ് അറിയിച്ചതായി റോഹ്താസ് പോലീസ് സൂപ്രണ്ട് സത്യവീർ സിംഗ് പറഞ്ഞു. രാജ്യവ്യാപകമായി ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തുടര്‍നടപടികള്‍ക്കായി പ്രതിയെ ബിഹാറിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story