Quantcast

വായ്പ എഴുതിത്തള്ളിയെന്ന ആരോപണം; ചിദംബരത്തിന്‍റെ അടുക്കല്‍ ട്യൂഷന് പോകൂവെന്ന് രാഹുല്‍ ഗാന്ധിയോട് ജാവദേക്കര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന ചിദംബരത്തിന്‍റെ അടുക്കല്‍ രാഹുലിനോട് ട്യൂഷന് പോകാന്‍ നിര്‍ദേശിച്ചായിരുന്നു ജാവദേക്കറുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

MediaOne Logo

Web Desk

  • Published:

    29 April 2020 12:31 PM GMT

വായ്പ എഴുതിത്തള്ളിയെന്ന ആരോപണം; ചിദംബരത്തിന്‍റെ അടുക്കല്‍ ട്യൂഷന് പോകൂവെന്ന് രാഹുല്‍ ഗാന്ധിയോട് ജാവദേക്കര്‍
X

രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരടക്കം 50 പേരുടെ 68000 കോടിയോളം രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതിതള്ളിയതായ് ആരോപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന ചിദംബരത്തിന്‍റെ അടുക്കല്‍ രാഹുലിനോട് ട്യൂഷന് പോകാന്‍ നിര്‍ദേശിച്ചായിരുന്നു ജാവദേക്കറുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ തട്ടിപ്പ് കാണിക്കാന്‍ ശ്രമിച്ച 50 പേരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറച്ചുവെച്ചെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. ഭരണകക്ഷിയായ ബി.ജെ.പി ഗവര്‍ണ്‍മെന്‍റിന്‍റെ സുഹൃത്തുക്കളായത് കൊണ്ടാണ് തട്ടിപ്പുകാരുടെ പേരുകള്‍ പാര്‍ലമെന്‍റില്‍ അവര്‍ പറയാതിരുന്നതെന്നും രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇവരുടെ 68,000 കോടി വായ്പാ തിരിച്ചടവ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്‍റെ ഈ ആരോപണത്തിനെതിരെയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്. 'റൈറ്റ് ഓഫ്' (എഴുതിത്തള്ളുക), ‘വെയ്‌വ് ഓഫ്’ (ഒഴിവാക്കുക) എന്നിവയുടെ വ്യത്യാസം മനസിലാക്കുന്നതിനായി രാഹുല്‍ ഗാന്ധി മുന്‍ ധനമന്ത്രി ആയിരുന്ന പി.ചിദംബരത്തിന്റെ അടുത്ത് ട്യൂഷന് പോകണെമെന്നായിരുന്നു ജാവദേക്കറിന്‍റെ പ്രതികരണം.

‘നരേന്ദ്രമോദി സര്‍ക്കാര്‍ വായ്പ ഒഴിവാക്കുകയല്ല ചെയ്തത്, എഴുതി തള്ളുകയാണ് ചെയ്തത്. എഴുതിത്തള്ളുക എന്നത് സാധരണമായ ഒരു അക്കൗണ്ടിംഗ് പ്രക്രിയയാണ്. ഇത് തുക വീണ്ടെടുക്കുന്നതിനോ തിരിച്ചടക്കാത്തതിനുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതിനോ കാരണമാകുന്നില്ല.' പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

‘നിക്ഷേപകര്‍ക്ക് ബാങ്കിന്റെ കൃത്യമായ നടപടികളെക്കുറിച്ചുള്ള ചിത്രം നല്‍കുന്നതിന് വേണ്ടിയാണ് എഴുതി തള്ളുകയെന്ന നടപടി. ഇത് നടപടികള്‍ എടുക്കുന്നതില്‍ നിന്നോ സ്വത്ത് വീണ്ടെടുക്കലില്‍ നിന്നോ ബാങ്കുകളെ തടയില്ല. നീരവ് മോദിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ലേലം ചെയ്തത് നമ്മള്‍ കണ്ടതാണ്. വിജയ് മല്ല്യയുടെ അപ്പീല്‍ ഹൈക്കോടതി നിരസിച്ചാല്‍ മടങ്ങി വരാതെ മല്ല്യക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ല’ പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആക്ടിവിസ്റ്റായ സാകേത് ഗോഖലെ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഇന്ത്യന്‍ ബാങ്കുകളില്‍ വായ്പ തിരിച്ചടവ് നടത്താതെ വീഴ്ച വരുത്തിയ 50 പേരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മുന്‍പ് പാര്‍ലമെന്‍റില്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ മറുപടി പറഞ്ഞില്ല എന്ന് കാണിക്കുന്ന വീഡിയോ ക്ലിപ്പ് അടക്കം ട്വീറ്റ് ചെയ്യുന്നത്.

ये भी पà¥�ें- ‘ബാങ്കുകളെ വഞ്ചിച്ച തട്ടിപ്പുകാര്‍ ബി.ജെപിക്ക് വേണ്ടപ്പെട്ടവരായത് കൊണ്ട് അന്നവര്‍ മറുപടി പറഞ്ഞില്ല, ഇപ്പോള്‍ സത്യം പുറത്ത് വന്നു’: രാഹുല്‍ ഗാന്ധി

TAGS :

Next Story