Quantcast

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച നഴ്‌സുമാര്‍ കുടിവെള്ളം പോലും കിട്ടാതെ ദുരിതത്തില്‍

ആവശ്യത്തിന് ഭക്ഷണമോ ശുചിമുറിയോ ഇല്ലെന്നും അവര്‍ പറയുന്നു

MediaOne Logo

  • Published:

    10 May 2020 8:01 AM GMT

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച  നഴ്‌സുമാര്‍ കുടിവെള്ളം പോലും കിട്ടാതെ ദുരിതത്തില്‍
X

ഡല്‍ഹി അംബേദ്ക്കര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന നഴ്സുമാര്‍ വെള്ളം പോലും കിട്ടാതെ ദുരിതത്തില്‍. ആവശ്യത്തിന് ഭക്ഷണമോ ശുചിമുറിയോ ഇല്ലെന്നും അവര്‍ പറയുന്നു.

'ഞങ്ങള്‍ ഡല്‍ഹി അംബേദ്ക്കര്‍ ആശുപത്രിയിലെ സ്റ്റാഫുകളാണ്. ഞങ്ങള്‍ കോവിഡ് രോഗികളുടെ രോഗം ഭേദമാക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായി. എന്നാല്‍ ഇന്ന് എന്താണ് കെജ്‍രിവാള്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് നോക്കൂ.. വെള്ളമോ ശുചിമുറിയോ പോലുമില്ല..' അങ്ങേയറ്റത്തെ വേദനയോടെ കരഞ്ഞുകൊണ്ടാണ് നഴ്‌സ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അവസ്ഥ എന്താകുമെന്നറിയില്ലെന്നും അവര്‍ പറയുന്നു.

അതേസമയം ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ദിനേന രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയിലെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

TAGS :

Next Story