Quantcast

നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് അക്കൗണ്ട് നഷ്ടമാവില്ല; ടേംസ് ആന്‍റ് കണ്ടീഷന്‍സ് പുതുക്കി ടിക് ടോക്

പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

MediaOne Logo

  • Published:

    30 Jun 2020 4:55 AM GMT

നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് അക്കൗണ്ട് നഷ്ടമാവില്ല; ടേംസ് ആന്‍റ് കണ്ടീഷന്‍സ് പുതുക്കി ടിക് ടോക്
X

ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നില്‍വില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

ഇന്ത്യയിലെ ടിക് ടോകിന്‍റെ പ്രവര്‍ത്തനം ഇന്നലെ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി പുതുതായി ആര്‍ക്കും ഇവിടെ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല. അതേസമയം നിലവിലെ ഡാറ്റ മുഴുവന്‍ ടിക് ടോക് അയര്‍ലണ്ട്, യുകെ സര്‍വറുകളിലേക്ക് മാറ്റാന്‍ നടപടിയായി.

വീഡിയോകള്‍ കാണുന്നതിന് തടസ്സമില്ല. അതേസമയം വീഡിയോ അപ്‍ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും. 29 ജൂലൈ 2020 മുതല്‍ മുതല്‍ ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ടെന്നാണ് ഇതില്‍ പറയുന്നത്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, അല്ലെങ്കില്‍ അക്കൌണ്ട് ടെര്‍മിനേറ്റ് ചെയ്യുമെന്നും പറയുന്നു.

നിലവില്‍ ടിക് ടോക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും ശിക്ഷ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ടിക് ടോക് ഉപയോഗം നിയമപരമായി കുറ്റമാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാരിന്‍റെ നിലവിലെ തീരുമാനം ചൈനയുമായുള്ള പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ തീരുമാനമാണെന്നും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനാവുമെന്നുമാണ് ടിക് ടോകിന്‍റെ പ്രതീക്ഷ.

ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യത്തിൻറെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയുയർത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റിക്കോർഡർ തുടങ്ങിയവയാണ് നിരോധിച്ചത്.

സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് മറ്റൊരു സർവറിൽ സൂക്ഷിക്കാനും പിന്നീട് രാജ്യത്തിനും വ്യക്തികൾക്കും എതിരെ ഉപയോഗിക്കാനും സാധ്യത ഉണ്ടെന്ന ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. അതേസമയം രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ എല്ലാമുള്ള വൻ ചൈനീസ് നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. പേറ്റിഎം, ഫ്ളിപ്കാർട്ട് അടക്കമുള്ളവയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ നിക്ഷേപമുണ്ട്.

TAGS :

Next Story