Quantcast

ക്ഷേത്രപരിസരത്ത് മദ്യപിച്ച് ജീവനക്കാര്‍; വീഡിയോ വൈറല്‍

ഇന്നാണ് വീഡിയോ വൈറലായത്. മദ്യത്തിനൊപ്പം ഇവര്‍ ഇറച്ചിയും കഴിക്കുന്നുണ്ട്.

MediaOne Logo

  • Published:

    16 Aug 2020 7:09 AM GMT

ക്ഷേത്രപരിസരത്ത് മദ്യപിച്ച് ജീവനക്കാര്‍;  വീഡിയോ വൈറല്‍
X

തമിഴ്‍നാട്ടിലെ ക്ഷേത്ര പരിസരത്ത് മദ്യപിക്കുന്ന രണ്ടു ജീവനക്കാരുടെ വീഡിയോ വൈറലായി. വിരുതാചലം കൊലഞ്ചിയപ്പര്‍ ക്ഷേത്ര പരിസരത്തിരുന്നാണ് രണ്ട് ജീവനക്കാര്‍ മദ്യപിച്ചത്. ലോക്ക് ഡൌണ്‍ ആയതിനാല്‍ പൂജാരിക്കും ഏതാനും ജീവനക്കാര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം.

ഇന്നാണ് വീഡിയോ വൈറലായത്. മദ്യത്തിനൊപ്പം ഇവര്‍ ഇറച്ചിയും കഴിക്കുന്നുണ്ട്. ഹിന്ദു റിലീജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‍മെന്റ്സ് കീഴിലുള്ളതാണ് ഈ അമ്പലം.

വീഡിയോയിലുള്ളത് ശിവരാജന്‍, ശിവകുമാര്‍ എന്ന രണ്ട് ജീവനക്കാരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനിറച്ചിയാണ് വേണോ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മറ്റ് രണ്ട് ജീവനക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ദൃശ്യങ്ങളിലുള്ള ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. സംഭവത്തെക്കുറിച്ച് ക്ഷേത്രം മാനേജ്‍മെന്‍റും പൊലീസും അന്വേഷണം തുടങ്ങി.

TAGS :

Next Story