Quantcast

''തൂക്കിലേറ്റപ്പെട്ടാലും ഞങ്ങളുടെ പോരാട്ടം തുടരും''; ചോദ്യം ചെയ്യലിന് ശേഷം ഫാറൂഖ് അബ്ദുല്ല

''ഞങ്ങള്‍ക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്. ഇതൊരു നീണ്ട പോരാട്ടമാണ്''

MediaOne Logo

  • Published:

    20 Oct 2020 12:22 PM GMT

തൂക്കിലേറ്റപ്പെട്ടാലും ഞങ്ങളുടെ പോരാട്ടം തുടരും; ചോദ്യം ചെയ്യലിന് ശേഷം ഫാറൂഖ് അബ്ദുല്ല
X

കശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവാരാനുള്ള പോരാട്ടം ജമ്മുകശ്മീരിലെ മുഴുവന്‍ ജനതയുടേതുമാണെന്നും താന്‍ തൂക്കിലേറ്റപ്പെട്ടാലും തങ്ങളുടെ പോരാട്ടം തുടരുമെന്നും ഫാറൂഖ് അബ്ദുല്ല. ഏകദേശം 7 മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേടുകള്‍ ആരോപിച്ചാണ് ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തത്.

നാഷണല്‍ കോണ്‍ഫ്രന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ ഫാറൂഖ് അബ്ദുല്ല ജീവിച്ചാലും മരിച്ചാലും കശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് പറയുന്നു.

''കശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമം ഫാറൂഖ് അബ്ദുല്ലയുടെയോ നാഷണല്‍ കോണ്‍ഫ്രന്‍സിന്‍റെയോ മാത്രമല്ല, അത് ജമ്മുകശ്മീരിലെ മുഴുവന്‍ ജനങ്ങളുടെയും അഭിലാഷവും പോരാട്ടവുമാണ്'', ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

''ഞങ്ങള്‍ക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്. ഇതൊരു നീണ്ട പോരാട്ടമാണ്, ഫാറൂഖ് മരിച്ചാലും ജീവിച്ചാലും പോരാട്ടം തുടരും, തൂക്കിലേറ്റപ്പെട്ടാലും ഞങ്ങളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

TAGS :

Next Story