Quantcast

ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്

എക്സിറ്റ് പോളുകള്‍ അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തില്‍ മഹാസഖ്യം. അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎ.

MediaOne Logo

  • Published:

    10 Nov 2020 1:03 AM GMT

ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്
X

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. എന്നാൽ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാംപ്. 243 സീറ്റുകളിലേക്കാണ് മത്സരം. കോവിഡിന്‍റഎ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നിതീഷ്‍ കുമാര്‍ ആണ് എന്‍.ഡി.എയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥി. 15 വര്‍ഷമായി നിതീഷ് ആണ് ബിഹാറിന്‍റെ തലപ്പത്ത്. മറുവശത്ത് പ്രതിപക്ഷ സ്വരമായി ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഇത്തവണ പോരാട്ടം കനത്തതായിരുന്നു. രാംവിലാസ് പാസ്വാന്‍റെ മകന്‍ ചിരാഹ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ 28 ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന്. മധ്യപ്രദേശിൽ എട്ട് സീറ്റ് ജയിച്ചാൽ ബിജെപിക്ക് ഭരണം നിലനിർത്താം.

TAGS :

Next Story